കാഞ്ഞിരപ്പള്ളി: ഐ എൻ ടി യു സി യിൽ നിന്നും എട്ടു തൊഴിലാളികൾ രാജി വെച്ച് സി ഐ ടി യുവിൽ ചേർന്നു.കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ തൊഴിലാളികളാ ണ് രാജിവച്ചത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാ ളികളാണ് എല്ലാവരും. സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി കെ ന സീർ ഇവർക്ക് അംഗത്വം നൽകി മാലയിട്ട് സ്വീകരിച്ചു. കെ എൻ ദാമോദരൻ, കെ എം അഷറഫ്, ഇ കെ രാജു എന്നീ സി ഐ ടി യു നേതാക്കൾ ചടങ്ങിൽ പങ്കാളികളായി.