ഇന്ധന വിലവർദ്ധനവിനെതിരെ  ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ബി.എസ്. എൻ.എൽ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറയുമ്പോഴും ഇൻഡ്യയിൽ  ഇന്ധന വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതി ഷേധിച്ചു കൊണ്ട് ഐ എൻ റ്റി യു സി   കാഞ്ഞിരപ്പളളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡൻറ് റസിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർ  ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.റ്റി.യു.സി ജില്ലാ ഭാരവാഹികളായ സുനിൽ സീബ്ലൂ, ബേബി വട്ടയ്ക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം, ഐ എൻ റ്റി യു സി റീജിണൽ കമ്മറ്റി വൈസ് പ്രസിഡന്റ് പി പി എ സലാം പാറക്കൽ,  ഷിബിലി മണ്ണാറക്കയം,  സാബു കാളാന്തറ,  ശരത് മേച്ചേരിത്താഴെ എന്നിവർ പ്രസംഗിച്ചു.