പൊൻകുന്നം: വാഹനാപകടത്തിൽ മരിച്ച ലോട്ടറി ഏജന്റിന്റെ അവകാശിക്ക് 5,37,500 രൂപ ഇൻഷുറൻസ് ആനുകൂല്യം. പൊൻകുന്നത്ത് ലോട്ടറി ഏജന്റായിരുന്ന കനകപ്പലം തലക്കോട്ട് എബ്രഹാം ചെറിയാന്റെ ഭാര്യയ്ക്കാണ് ഓറിയന്റൽ ഇൻഷു റൻസ് കമ്പനി തുക അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28-ന് എബ്രഹാമിന്റെ സ്‌കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം.

ഇദ്ദേഹത്തിന് ലൈസൻസ് ഇല്ലാത്തതിനാൽ വാഹനാപകട ഇൻഷുറൻസിന് അർഹതയി ല്ലായിരുന്നു. ലോട്ടറി മൊത്തവിതരണ ഏജൻസിയായ പൊൻകുന്നം അമ്മുലക്കി സെന്റ റിൽ ഏജന്റുമാർക്കായി നൽകിയിരുന്ന അപകട ഇൻഷുറൻസിന്റെ ക്ലെയിമാണ് അനു വദിച്ചത്. വാഹനാപകടത്തിൽ മരിച്ചതിനാൽ ലൈസൻസ് ഇല്ലാത്തതു കൊണ്ട് ഈ ക്ലെ യിമിനും സാധ്യതയില്ലായിരുന്നു.

ഇൻഷുറൻസ് കൺസൾട്ടന്റും ലയൺസ് റാഫിൾ ചെയർമാനുമായ എം.പി.രമേഷ്‌കു മാർ ഇടപെട്ടാണ് ആനുകൂല്യം ലഭിക്കാൻ വഴിതുറന്നത്. ഇൻഷുറൻസ് ഡിവിഷൻ മാനേജർ പ്രത്യേക പരിഗണന നൽകി തുക അനുവദിക്കുകയായിരുന്നു.

പൊൻകുന്നത്ത് ചേർന്ന സമ്മേളനത്തിൽ ഓറിയന്റ് ഇൻഷുറൻസ് ഡിവിഷൻ മാനേജർ ഡി.സുധക്ഷിണ ആനുകൂല്യ രേഖകൾ എബ്രഹാം ചെറിയാന്റെ ഭാര്യ അമ്മിണിയമ്മക്ക് കൈമാറി.
ഡോ.എൻ.ജയരാജ് എം.എൽ.എ.സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് റാഫിൾ ചെയർമാൻ എം.പി.രമേഷ്‌കുമാർ അധ്യക്ഷതവഹിച്ചു. അപേക്ഷ ലഭിച്ച് മുപ്പതുമിനിറ്റിനുള്ളിൽ ഇൻഷുറൻസ് ആനുകൂല്യം അനുവദിച്ച ഡിവിഷനൽ മാനേജർ ഡി.സുധക്ഷിണയേയും ലയൺസ് റാഫിൾ ചെയർമാൻ എം.പി.രമേഷ്‌കുമാറിനേയും എം.എൽ.എ.പൊന്നാടയണിയിച്ച് ആദരിച്ചു. ലോട്ടറി ഏജന്റ്‌സ് യൂണിയൻ(ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഇമ്മാനുവൽ തോമസ്, ടോമി ഡൊമിനിക്, ശശികുമാർ എന്നിവർ പ്രസംഗിച്ചു