ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സമിതിയുടെ യോഗം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്‍ഫാം പാറത്തോട് കേന്ദ്ര ഓഫീസില്‍ നടക്കും. ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളും താലൂക്ക് ഡയറക്ടര്‍മാരും താലൂക്ക് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.