എയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലയിലെ ഭൂ ഉടമകള്‍ക്ക് ഭൂനികുതി അടയ്ക്കുന്നതി ലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ക്രമവത്കരിച്ച പട്ടയം വിതരണം ചെയ്ത സര്‍ക്കാര്‍ നടപടി യെ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അഭിനന്ദിച്ചു.ഇന്‍ഫാം കാലങ്ങളായി സര്‍ ക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ഈ വിഷയത്തില്‍ പ്രദേശവാസികള്‍ക്ക് അനുകൂലമാ യ നടപടിയെടുക്കാന്‍ നടപടികള്‍ സ്വീകരിച്ച മുഖ്യമന്ത്രിയെയും,റവന്യുമന്ത്രിയെയും , ജനപ്രതിനിധികളെയും മുന്‍കൈയെടുത്ത രാഷ്ട്രീയ നേതാക്കളെയും അഭിനന്ദിക്കു ന്നതായും പട്ടയം ലഭിക്കാത്ത മറ്റു സ്ഥലങ്ങളിലെ കര്‍ഷകര്‍ക്കും കാലമോ പഴക്കമോ കൂടാതെ പട്ടയം നല്‍കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജോയിന്റ് ഡ യറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസിഡ ന്റ് എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, ട്രഷ റര്‍ ജയ്‌സണ്‍ ചെംബ്ലായില്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, താലൂക്ക് ഡയറക്ടര്‍മാരായ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഫാ. ജയിംസ് വെണ്‍മാന്തറ, ഫാ. റോയി നെടുംതകിടിയേല്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.