എരുമേലി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അധികാരികള്‍ വന്യ മൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെ ന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇ ന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ മാര്‍ക്കറ്റിംഗ് സെല്‍ ശാക്തീകരണവും 2022-23 വര്‍ഷത്തെ കപ്പ, കാപ്പിക്കുരു വിളകളുടെ ബോണസ് വിതരണവും നേതൃ സ മ്മേളനവും എരുമേലി കാര്‍ഷിക താലൂക്കില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.

വന്യമൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിച്ച് അവയെ കോര്‍സോണിനുള്ളില്‍ തന്നെ നില നിര്‍ത്തണം. വനത്തിനുള്ളില്‍ ജീവിക്കേണ്ട വന്യമൃഗങ്ങള്‍ കര്‍ഷകന്റെ കൃഷിയി ത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നിലവില്‍ വന്യമൃഗങ്ങള്‍ക്കു നടുവില്‍ ജീ വിക്കേണ്ട അവസ്ഥയാണ് കര്‍ഷകനുള്ളതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേ ര്‍ത്തു.

എരുമേലി താലൂക്ക്  ഡയറക്ടര്‍ ഫാ. മാത്യു നിരപ്പേല്‍ അധ്യക്ഷതവഹിച്ചു. മാര്‍ക്കറ്റിം ഗ് സെല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത്, കാര്‍ഷിക ജില്ല ജോയിന്റ് ഡയ റക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍,  മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ചേറ്റുകുഴിയില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സെക്രട്ടറി ഡോ.പി വി മാത്യു പ്ലാത്തറ, കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് ജോസ് താഴത്തുപീടിക, മാര്‍ക്കറ്റിംഗ് സെല്‍ താലൂക്ക് പ്രതിനിധി ജെയ്‌സണ്‍ ടി. ജോസ് തടത്തില്‍, ഇന്‍ഫാം എരുമേലി താലൂക്ക് പ്രസിഡന്റ് ജോസ് കാരിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.