ചെങ്ങളം: കര്‍ഷകര്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഇന്‍ഫാം ഡയ റക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പൊന്‍കുന്നം താലൂക്ക് സമിതി  ചെങ്ങളം സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക ശാക്തീകരണ സംഗ മം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകമുന്നേറ്റത്തിലൂടെ മാത്രമേ ഇന്ന് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാ രം ഉണ്ടാവുകയുള്ളൂ. ഇത് പൊടുന്നനെ സംഭവിക്കുന്ന ഒരു  മാറ്റമല്ല.

ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. കര്‍ഷകര്‍ എല്ലാ തലങ്ങളിലു മുള്ള സാമൂഹിക രാഷ്ട്രീയ മേഖലകളിലൂടെയും കാര്‍ഷിക ആവശ്യങ്ങള്‍ നേടിയെ ടുക്കാന്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊന്‍കുന്നം താലൂക്ക് സമി തിയില്‍ ഉള്‍പ്പെടുന്ന പത്ത് ഗ്രാമസമിതികളിലെ കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധവും നൂതനവുമായ കൃഷി രീതികള്‍ കര്‍ഷകര്‍ സംഗമത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സമിതി ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത്, താലൂക്ക് സമിതി പ്രസിഡന്റ് തോമസ് മാത്യു മേപ്പുറത്ത്, കാഞ്ഞിരപ്പള്ളി ജില്ല അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പീറ്റര്‍ കിഴക്കേല്‍,  ചെങ്ങളം പള്ളി വികാരി മോണ്‍. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ പ്രസംഗി ച്ചു. വിവിധ ഗ്രാമസമിതി ഡയറക്ടര്‍മാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.