ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല നടപ്പാക്കുന്ന പത്തായം നിറയ്ക്കല്‍ പദ്ധതി മാ ര്‍ഗരേഖ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ര ക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു.ഈ പദ്ധതി രൂപകല്‍പ്പ ന ചെയ്ത് നടപ്പിലാക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല നേതൃത്വത്തെയും കര്‍ ഷകരെയും മാര്‍ ജോസ് പുളിക്കല്‍ അഭിനന്ദിച്ചു.ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജി ല്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

കൊറോണ കാലഘട്ടത്തില്‍ ഭക്ഷ്യ വിഭവങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ സ്വയംപര്യാ പ്തത നേടണമെന്നും തരിശായിക്കിടക്കുന്ന ഭൂമികള്‍ കൃഷിക്കുവേണ്ടി ഉപയോഗിക്കണ മെന്നും കേരളത്തിന്റെ ഭാവി ഭദ്രതയ്ക്ക് ഇതാവശ്യമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ആ ഹ്വാനമേറ്റെടുത്താണ് കാഞ്ഞിരപ്പള്ളിയിലെ ഇന്‍ഫാം കര്‍ഷകര്‍ കേരളത്തിനായി പത്താ യം നിറയ്ക്കല്‍ പദ്ധതിക്ക് തുടക്കമിട്ടത്. 5026 ഇന്‍ഫാം അംഗങ്ങളായ ചെറുകിട കര്‍ഷക കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്നത്.

ഈ പദ്ധതിയിലൂടെ താഴെപ്പറയുന്ന കാര്യങ്ങളാണ് ഇന്‍ഫാം ലക്ഷ്യം വയ്ക്കുന്നത്.
1. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൃഷിയില്‍ തീവ്രപരിശീലനം നല്‍കി വരുംതലമുറയ്ക്ക് കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുക.
2. ലോകം മുഴുവന്‍ കൊറോണയുടെ പിടിയില്‍ അകപ്പെട്ടതിനാല്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി അധ്വാനിച്ച് നമുക്ക് ചുറ്റുമുള്ളവരെ ഭക്ഷ്യ ദാരിദ്ര്യത്തില്‍ നിന്ന് സംരക്ഷിക്കുക.
3. സ്വന്തം കൃഷിഭൂമിയില്‍ അല്‍പ്പംപോലും തരിശിടാതിരിക്കുക.
4. കപ്പ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളുടെ കൃഷി കഴിയുന്നത്ര വ്യാപിപ്പിക്കുക.
5. പരമ്പരാഗത പച്ചക്കറികളായ കോവല്‍, പാവല്‍, നിത്യവഴുതന, അടുതാപ്പ്, ചതുരപ്പയര്‍, ചീരവര്‍ഗങ്ങള്‍, വെണ്ട, പയര്‍വര്‍ഗങ്ങള്‍, കാന്താരി, പച്ചമുളക് മുതലായവ കൃഷിയിടങ്ങളില്‍ നട്ടുപിടിപ്പിക്കുക.
6. പലവിധ വാഴക്കൃഷികളുടെ വ്യാപനത്തില്‍ ശ്രദ്ധപുലര്‍ത്തുക.
7. പാലിനും മാംസത്തിനും മുട്ടയ്ക്കുമായി പശു, ആട്, എരുമ, കോഴി, മുയല്‍, പന്നി എന്നിവയെ വളര്‍ത്തുക.
8. മൃഗപരിപാലനത്തിന് ആക്കം കൂട്ടുവാന്‍ പുല്‍ക്കൃഷി ശാസ്ത്രീയമാക്കുക.
9. സാധിക്കുന്നിടത്തോളം കര്‍ഷകര്‍ മത്സ്യകൃഷിയിലും ഏര്‍പ്പെടുക.
10. ഈ പദ്ധതിയുടെ വിജയത്തിന് പ്രാദേശികമായി ലഭ്യമാകുന്ന വിത്തുകള്‍ കര്‍ഷകര്‍ പരസ്പരം കൈമാറുക. പ്രാദേശികമായി ദൗര്‍ലഭ്യം നേരിടുന്ന വിത്തുകള്‍ ലഭ്യമാക്കാന്‍ ഇന്‍ഫാം ശ്രമിക്കും.ലോക്ക്ഡൗണ്‍ കാലഘട്ടം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ ഫാം കര്‍ഷകരെ സംബന്ധിച്ചിടത്തോളം കാര്‍ഷിക സംസ്‌കാരം വരുംതലമുറയ്ക്ക് കൈ മാറിയ സവിശേഷ ദിനങ്ങളായിരുന്നു. സ്‌കൂളുകളും കോളേജുകളും ജോലി സ്ഥാപനങ്ങ ളും ലോക്ക്ഡൗണിലായപ്പോള്‍ മാതാപിതാക്കളോടൊപ്പം കൃഷിയില്‍ സജീവ പങ്കാളി ത്തം ലഭിച്ച കുട്ടികള്‍ക്ക് ഈ കാലഘട്ടം കാര്‍ഷികവൃത്തിയുടെ തീവ്ര പരിശീലന കാലമാ യി. തങ്ങളുടെ മക്കളെ ദീര്‍ഘവീഷണത്തോടെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് കൈപിടി ച്ചു നടത്തിയ കര്‍ഷകരെ ഇന്‍ഫാം കാര്‍ഷിക ജില്ല ഡയറക്ടര്‍  ഫാ. തോമസ് മറ്റമുണ്ടയി ല്‍ അഭിനന്ദിച്ചു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരു വേലില്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് സെ ക്രട്ടറി ഷാബോച്ചന്‍ മുളങ്ങാശേരി നന്ദി അറിയിച്ചു.