കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷക റാലിയും 16 മുതല്‍ 18 വരെ ക ട്ടപ്പനയിലും കാഞ്ഞിരപ്പള്ളിലുമായി നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറി യിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് പരി പാടി. 16ന് കാര്‍ഷിക ഗ്രാമ സമിതികളില്‍  പതാക ദിനമായി ആചരിക്കും. തുടര്‍ന്ന്, കാ ര്‍ഷിക സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍ എന്നിവ നടക്കും.17ന് രാവിലെ 8.30 ന് ഇന്‍ഫാം  സ്ഥാപകചെയര്‍മാന്‍ മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിട ത്തിങ്കല്‍നിന്നും ദീപശിാഖപ്രയാണം ആരംഭിക്കും.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സഹരക്ഷാധികാരി മാര്‍.ജോസ് പുളിക്കല്‍ ദീ പശിതെളിയിച്ച് കൈമാറും. ദീപശിഖ പ്രയാണത്തിന് വിവിധ കാര്‍ഷിക താലൂക്കു കേന്ദ്ര ങ്ങളില്‍ ഭാരവാഹികള്‍ സ്വീകരണം നല്‍കും.പ്രയാണം1.30 ന് കട്ടപ്പന ഡോ.എം.സി.ജോ ര്‍ജ് നഗറില്‍ (ഓസാനാം സ്‌കൂള്‍ ഗ്രൗണ്ടില്‍) എത്തും. മൂവാറ്റുപുഴയില്‍നിന്നും ഇന്‍ഫാം സ്ഥാപക ട്രസ്റ്റി ഡോ. എം.സി. ജോര്‍ജിന്റെ ഛായാചിത്രപ്രയാണവും കട്ടപ്പന യില്‍ 1.30 ന് എത്തിച്ചേരും.
ഉച്ചകഴിഞ്ഞ് രണ്ടിന്  പതിനായിരകണക്കിന് ഇന്‍ഫാം കര്‍ഷക അംഗങ്ങള്‍ അണിനിരക്കു ന്ന കര്‍ഷക റാലി ഡോ.എം.സി.ജോര്‍ജ് നഗറില്‍ (ഓസാനാം സ്‌കൂള്‍ഗ്രൗണ്ടില്‍)നിന്നും ആ രംഭിക്കും. ഇന്‍ഫാം ഇടുക്കി കാര്‍ഷിക ജില്ലാ രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ റാലിഫ്‌ളാഗ് ഓഫ് ചെയ്യും. ഏറ്റവും മുമ്പിലായി നൂറു കണക്കിന് ബൈക്കുകള്‍ അണി ചേരുന്ന ബൈക്ക് റാലിയും തൊട്ടുപിന്നില്‍ദീപശിഖവാഹനവും ഛായ ചിത്രം വഹി ക്കുന്ന വാഹനവും ഉണ്ടാകും.  ഇന്‍ഫാമിന്റെ ദേശീയ,സംസ്ഥാന,കാര്‍ഷിക ജില്ലാ, കാര്‍ ഷിക താലൂക്ക്,കാര്‍ഷിക ഗ്രാമനേതാക്കള്‍ അണിനിരക്കും. ഇന്‍ഫാം പതാകകളേന്തിയ ആയിരകണക്കിന് ഇന്‍ഫാം കുടുംബങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ റാലിയില്‍ അണിചേ രും. വാദ്യഘോഷങ്ങളോടൊപ്പം ഐഎഎഫ് അംഗങ്ങള്‍ ഏറ്റവും പിന്നില്‍ അണിനിര ക്കും.
ഗ്രാമ സമിതികളുടെ നിശ്ചലദൃശ്യങ്ങള്‍ റാലിക്ക് കൊഴിപ്പ് കൂട്ടും. ഹൈറേഞ്ചിന്റെ ഹൃ ദയമായ കട്ടപ്പന പട്ടണത്തെ ആവേശത്തിലാഴ്ത്തി കര്‍ഷകറാലി നാലിന് സമ്മേളനവേദി യായ ഫാ.മാത്യുവടക്കേമുറിയില്‍ നഗറില്‍ എത്തിച്ചേരും. ഇന്‍ഫാം ദേശീയ രക്ഷാധികാ രി മാര്‍.മാത്യു അറയ്ക്കല്‍ ദീപശിഖയും ഛായാചിത്രവും ഏറ്റുവാങ്ങി പ്രത്യേകം ക്രമീ കരിച്ചിരിക്കുന്നവേദിയില്‍ സ്ഥാപിക്കും. തുടര്‍ന്ന്,ദേശീയ സമ്മേളനം മാര്‍ മാത്യു അറ യ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഇന്‍ഫാം താലൂക്ക തല കര്‍ഷക സംഗമങ്ങള്‍ പൂര്‍ത്തിയായി. കര്‍ഷകരുടെ ഉല്‍പന്നത്തിന് ന്യായമായ വില ലഭ്യമാക്കുകയെന്നതാണ് ഇന്‍ഫാമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം കപ്പ, ഏന്തവാഴക്കുല തുടങ്ങിയവ ഇന്‍ഫാം കര്‍ഷകരില്‍ നിന്നും ന്യായ വിലക്ക് വാങ്ങിയതും  കൂടാതെ സബ്‌സിഡി നിരക്കില്‍ ജൈവ വളം നല്‍കിയതും കര്‍ഷര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി  വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിച്ച് വരുന്നത്.
പത്രസമ്മേളനത്തില്‍ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് എബ്രാഹം മാത്യു പന്തിരുവേലില്‍, ഷാബോച്ചന്‍ മുളങ്ങാശേരി പരിപാടി കള്‍ വിശദീകരിച്ചു