കാഞ്ഞിരപ്പള്ളി: കാര്‍ഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധ തികളുമായി ഇന്‍ഫാം. കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഓഡിറ്റോ റിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം ദ്വിദിന സംസ്ഥാന നേതൃസമിതി കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിത മുന്നേറ്റത്തിനും ശക്തീകരണത്തിനും വിവിധ സംരംഭ വിപണനങ്ങള്‍ക്കുമുള്ള രൂപരേഖ തയ്യാറാക്കി. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ നേതൃസ മ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ കര്‍ഷകനും സംരംഭകരായി മാറിയാല്‍ മാത്രമേ ഇ നിയുള്ള നാളുകളില്‍ കാര്‍ഷികമേഖലയ്ക്ക് രക്ഷ കൈവരിക്കാനാവൂയെന്നും കര്‍ഷക നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനോടൊപ്പം കര്‍ഷകപ്രസ്ഥാനങ്ങള്‍ സഹക രിച്ച് കൂട്ടായ സംരംഭങ്ങളിലേയ്ക്ക് കടക്കണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി ആമുഖപ്രഭാഷണവും ജോയിന്റ് ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ട യില്‍ പ്രവര്‍ത്തനമാര്‍ഗ്ഗരേഖയും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ദേശീയ സെക്രട്ടറി ജനറ ല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു. ദേശീയ സമിതി, സം സ്ഥാന സമിതി, കാര്‍ഷിക ജില്ലാസമിതി, താലൂക്ക് സമിതി, ഗ്രാമസമിതി, യൂണിറ്റ് സമിതി എന്നിങ്ങനെ ഇന്‍ഫാമിന്റെ ആറുതലങ്ങളിലുള്ള പ്രവര്‍ത്തനവികേന്ദ്രീകരണം സമ്മേള നം അംഗീകരിച്ചു.ഫാ.തോമസ് മറ്റമുണ്ടയില്‍, ഫാ.ജോസ് കാവനാടി, ഫാ.പോള്‍ ചെറുപ ള്ളി,  ജോയി തെങ്ങുംകുടി, അഡ്വ.എബ്രാഹം മാത്യു, ജനറ്റ് മാത്യു, ഷാബോച്ചന്‍, നെല്‍ വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ പഠനസമിതികള്‍ക്കും സമ്മേളനം രൂപം നല്‍കി.

പഠനസമിതിയുടെ റിപ്പോര്‍ട്ട് ജൂലൈ 10ന് സമര്‍പ്പിക്കും. ഫാ.ജോസ് കുന്നുംപുറം, ജോസ ഫ് കാരിയാങ്കല്‍, കെ.എസ്.മാത്യു, ബേബി സ്‌കറിയ, സണ്ണി അരഞ്ഞാണിയില്‍, ജോസ് പോള്‍ എറണാകുളം, വി.എം.ഫ്രാന്‍സീസ്, ജെയിംസ് പി.പി., ജെയ്ക്കി ജോയി എന്നിവ ര്‍ ആനുകാലിക കാര്‍ഷികവിഷയങ്ങള്‍ പങ്കുവെച്ചു. ഫാ.ജിന്‍സ് കിഴക്കേല്‍, ഫാ.ജെയിം സ് വെണ്‍മാന്തറ, ഫാ.ദേവസ്യ തൂമ്പുങ്കല്‍, ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ്കുട്ടി ജോസഫ്, ലിസി ജോസഫ്, റോസി പൗലോസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.സമാപന സമ്മേളനത്തില്‍ ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക് മുഖ്യപ്രഭാഷണം നട ത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു സ്വാഗതവും സംസ്ഥാന സെക്രട്ടറി ഫാ.ജോസ് കാവനാടി നന്ദിയും പറഞ്ഞു. ഇന്‍ഫാം സംസ്ഥാന സമ്മേളനവും കര്‍ഷകപ്രകടനവും 2020 ജനുവരി 15ന് തൊടുപുഴയില്‍ നടത്തുവാനുള്ള നിര്‍ദ്ദേശം സംസ്ഥാനസമിതി അംഗീകരിച്ചു.