പാറത്തോട്:ചെറുകിട കർഷകരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ഇൻഫാമിന്റെ
നേതൃത്വത്തിൽ വലിയ ശ്രമങ്ങൾ നടത്തണമെന്ന് ഇൻഫാം രക്ഷാധികാരിയും കാഞ്ഞി രപ്പള്ളി രൂപതാധ്യക്ഷനുമായ മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു.മലനാട് ഡെ വലപ്മെന്റ് സൊസൈറ്റിയിൽ നടന്ന ഇൻഫാം ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടി യെടുക്കുന്നതിന് പുതിയൽ കാൽവയ്പ്പുകളുണ്ടാകണം.രാഷ്ട്രീയമല്ല ഇൻഫാമിന്റെ ലക്ഷ്യമെന്നും, കർഷകർക്ക് ഗുണകരമായ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണ മെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ളാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കൊഴുവനാൽ,വി.സി.സെബാസ്റ്റ്യൻ, പി.സി.സിറിയക് ,ഡോ. എൻ.സി.ജോർജ് എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് മറ്റമുണ്ടയിൽ , ഫാ. ജോസ് കാവനാടിയിൽ ,ഫാ. ജോസ് മോനിപ്പള്ളിൽ , കെ.മൊയ്തീൻ ഹാജി, ജോസ് ഇടപ്പാട്ട് , ഫാ. പോൾ ചെറുപള്ളിൽ ,ഫാ,ജോസ് തറപ്പേൽ , ജോയി തെങ്ങുംകുടിയിൽ ,കെ.എസ്.മാത്യു, ജോയി പള്ളിവാതുക്കൽ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.