എയ്ഞ്ചല്‍വാലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ച് ഇന്‍ഫാം എരുമേലി കാര്‍ഷിക താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ‘പ്രതിഷേ ധ വര’ സംഘടിപ്പിക്കുന്നു.

പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ എയ്ഞ്ചല്‍വാലിയില്‍ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് 20 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ കരിനിയമങ്ങള്‍ക്കെതിരേ ‘പ്രതിഷേധ വര’ നടത്തും. നാട്ടിലെ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ വരയിലൂടെയോ വാക്കുകളിലൂടെയോ രേഖപ്പെടുത്തും. കാര്‍ട്ടൂണിസ്റ്റുകളായ ഷാജി സീതത്തോട്, റോജിന്‍ എരുത്വാപ്പുഴ, സ ജീവ് ശൂരനാട്, പന്തളം ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇന്‍ഫാം കാര്‍ഷി കജില്ല ജോയിന്റ് സെക്രട്ടറി ഷാബോച്ചന്‍ മുളങ്ങാശേരിയുടെ അധ്യക്ഷതയില്‍ എരു മേലി താലൂക്ക് പ്രസിഡന്റ് ജോസ് താഴത്തുപീടിക മുഖ്യപ്രഭാഷണം നടത്തും.

പഞ്ചായത്ത് മെംബര്‍മാരായ മറിയാമ്മ സണ്ണി അടയ്ക്കനാട്ട്, മറിയാമ്മ ജോസഫ് പുറ്റു മണ്ണില്‍, മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍, സിബി അഴകത്ത്, സനല രാജന്‍ കൂ ച്ചേടത്ത്, കണമല ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് മങ്കന്താനം, ജോണ്‍കുട്ടി വെ ണ്‍മാന്തറ, പോള്‍ കണ്ടത്തില്‍, ബോബിച്ചന്‍ തെക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.