എറണാകുളം -അജ്മീർ മരുസാഗൾ എക്സ്പ്രസിൽ ഇന്ന് പുലർച്ചെ ആയിരുന്നു ക വർച്ച. എസ് 1 ബോഗിയിലെ യാത്രക്കാരായ മലയാളികളുടെ ബാഗുകളും വിലപിടി പ്പുള്ള സാധനങ്ങളും അജ്ഞാതസംഘം കൊള്ളയടിച്ചു. വെളുപ്പിന് രണ്ടര മണിയോടെ ഗുജറാത്തിലെ സൂററ്റിന് സമീപത്തായിരുന്നു സംഭവം.

മുണ്ടക്കയം അമരാവതി കപ്പലാംമൂട് സ്വദേശിയായ ജോസഫ് കാവ്യസാന്ദ്രം, കോഴി ക്കോട് സ്വദേശികളായ മൻസൂർ, അബ്ദുൽ റഷീദ് എന്നിവരുടെ സാധനങ്ങളാണ് കൊള്ള യടിക്കപ്പെട്ടത്. കവർച്ചയ്ക്ക് ഇരയായവർ റെയിൽവേയിൽ പരാതി നൽകി.