ആറാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് അത്തിക്കയം പെ രുന്തേനരുവി സ്വേദേശിനി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ജിയ ഹന്ന ബിനോയി ആണ് നാടിനാകെ അഭിമാനമായി മാറിയത്.
പെരുന്തേനരുവി കുടമുരുട്ടി കല്ലക്കുളത്ത് വീട്ടില്‍ ബിനോയിയുടെയും ജാന്‍സിയുടെ യും ഏകമകളാണ് ജിയ ഹന്ന. ഒന്നര വയസുമുതല്‍ അമ്മ ജാന്‍സി പറഞ്ഞുനല്‍കിയ കഥകളോടുള്ള ഇമ്പമാണ് പിന്നീട് ജിയയെ ഇഇത്തരമ ാെരു നേട്ടത്തിലേക്ക് എത്തിച്ച ത്. ലോക്ഡൗണ്‍കാലത്ത് എല്ലാവരെയും പോലെ ഈ കുരുന്നിനെയും സ്വാധീനിച്ചത് യു ട്യൂബായിരുന്നു. തന്നെ പൊലൊരു കൊച്ചുകുട്ടിക്ക് അവാര്‍ഡ് കിട്ടിയ വീഡിയോ യൂ ട്യൂബില്‍ കണ്ടതോടെ തനിക്കും ഇങ്ങനെ അവാര്‍ഡ് കിട്ടണമെന്ന ശാഠ്യം ആദ്യം ജാ ന്‍സി കണ്ടില്ലെ്ന്ന നടി്‌ചെങ്കിലും പിന്നീട് കുട്ടിയുടെ നിര്‍വബന്ധ്‌തെത തുടര്‍ന്ന് വഴ ങ്ങുകയായിരുന്നു. മുക്കൂട്ടുതറയില്‍ ലാന്ഡ്‌സ്‌കേപ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യു ന്ന ജാന്‍സിക്ക് ജോലി സമയം കഴിഞ്ഞ് അതിനുള്ള സമയം തികയാതെ വന്നതോടെ ജിയയുടെ വല്യമ്മ മോളി ആണ് ജിയക്ക് കൂട്ടായി കൂടെ നിന്നത്.
ആദ്യം 196 രാജ്യങ്ങളും അവയുടെ തലസ്ഥാനവും ഒരുമാസം കൊണ്ട് ജിയ മനപാഠ മാക്കി. തുടര്‍ന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്താനങ്ങളും 27 സെക്ക ന്‍ഡില്‍ പറഞ്ഞു തീര്‍ത്തതോടെ ആദ്യ റെക്കോര്‍ഡ് ജിയക്ക് സ്വന്തമായി. തുടര്‍ന്ന് ആണ് ബൈബിള്‍കഥതകളോെട് പണ്ടേ ആഭിമുഖ്യം ഉണ്ടെന്ന് കണ്ടതിനെ തുടര#്ന്ന് പുതിയ നിയമൃത്തിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങളുടെ പേരുകള്‍ മോളി പഠിപ്പിചത്ച് തുടങ്ങിയത്. 3, 4 ദവസം കൊണ്ട് തന്നെ ജിയ ഇത് മനപാഠമാക്കി. തുടര്‍ന്ന് 32 സെക്കന്‍ഡുള്ള വീഡിയോ റെക്കോര്‍ഡിന് അയക്കാനുള്ളനടപടികള്‍ പൂര്‍ത്തിയാക്കി ഇവര്‍ വീഡിയോ അയച്ചു നല്‍കുകയായിരുന്നു. ജൂണ്‍ 17ന് റെക്കോര്‍ഡ് അംഗീകരിക്കുകയും ഈ മാസം 14ന് വീട്ടില്‍ എത്തിച്ച് ലഭിക്കുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ജിയയുടെ പിതാവ് ബിനോയി നാട്ടില്‍ എത്തുമ്പോള്‍ മാത്രമേ ഈ സന്തോശം പങ്കിടാനാവൂ എന്ന സങ്കടം മാത്രമേയുടെയുള്ള ഈ കൊച്ചുമിടുക്കിക്ക്.