സാമൂഹ്യവനവൽക്കരണ വിഭാഗവും കാഞ്ഞിരപ്പളളി  അമൽജ്യോതി എഞ്ചിനീയറിംഗ്  കോളേജും സംയുക്തമായി നടപ്പാക്കുന്ന വന വൽക്കരണത്തിന്റെ ഭാഗമായി നാടൻ മാ വുകളുടെ നടീൽ ഉദ്ഘാടനം  കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.സെബാ സ്റ്റ്യൻ കുളത്തിങ്കൽ നിർവ്വഹിച്ചു.

മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് , അസിസ്ററന്റ് ഫോറെസ്റ് കൺസെർവേറ്റർ  ഡോ.ജി.പ്രസാദ്, ഫോറെസ്റ് റേഞ്ച് ഓഫീസർ എം.ഡി.ടോമി, കോളേജ് അസി. മാനേജർ  റവ.ഫാ. ബെന്നി കൊടിമരുതുംമൂട്ടിൽ, പ്രിൻസിപ്പാൾ ഡോ. ഇസഡ്. വി.ളാക്കപ്പറമ്പിൽ  എന്നിവർ സംസാരിച്ചു.ശാസ്ത്രീയമായി എത്ര മാത്രം പുരോഗതി നമ്മൾ കൈവരിച്ചാ ലും പ്രകൃതിയെ കൈവിട്ടു നമുക്ക് ജീവിക്കാൻ സാധിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കേ ണ്ടതാണെന്നും, പുതിയ തലമുറയ്ക്ക്  ആ സന്ദേശം കൈമാറുവാൻ അമൽജ്യോതി എ ന്നും മുൻപന്തിയിൽ ആണെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അഭിപ്രായപ്പെട്ടു. പ്ര കൃതി സ്നേഹികളായ ആളുകൾക്കും, പ്രത്യേകിച്ചു യുവതലമുറക്ക് നമ്മുടെ  നാടിൻറെ പ്രകൃതിയും കാർഷിക സംസ്കാരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും, സൃഷ്ടി ച്ചെടുക്കുവാനും ഈ പദ്ധതി ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അന്ന്യംനിന്ന് പോകുന്ന നാട്ടുമാവുകൾ സം രക്ഷിക്കുന്ന ഈ പദ്ധതി വരും തലമുറയ്ക്ക് വളരെ പ്രേയോജനകരമാകുമെന്നു അസിസ്ററന്റ് ഫോറെസ്റ് കൺസെർവേറ്റർ  ഡോ.ജി.പ്രസാദ് അഭിപ്രായപ്പെട്ടു.

                               കോളേജിൽ രണ്ടു ഏക്കറോളം വരുന്ന സ്‌ഥലത്താണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ അന്യം  നിന്നുപോകുന്ന നാട്ടുമാവുകളുടെ ഒരു അപൂർവ്വശേഖരമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പ്രകൃതിയെ ഏറ്റവും നന്നായി പരിപാലിക്കുക എന്ന സന്ദേശം വിദ്യാർഥികൾക്കും, യുവജനങ്ങൾക്കും നൽകുക എന്നതാന് ഇതിന്റെ പ്രധാന ലക്‌ഷ്യം. അമൽജ്യോതിയുടെ എഞ്ചിനീയറിംഗ് ടൂറിസം എന്ന സ്വപ്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പ്രവർത്തനങ്ങളാണ്  കോളേജിൽ നടന്നു വരുന്നതെന്ന് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് പറഞ്ഞു.  കോളേജിൽ നിർമ്മിച്ചെടുത്ത ജൈവവളം അദ്ദേഹം യോഗത്തിൽ പരിചയപ്പെടുത്തി. ഉടൻ തന്നെ ഇവ കൃഷിക്കാർക്ക് ലഭ്യമാകുന്ന വിധത്തിൽ വിപണനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു..

                              സാമൂഹ്യവനവൽക്കരണ വിഭാഗവും, കോട്ടയം ജില്ലാ പഞ്ചായത്തും തമ്മിൽ ചേർന്ന് കാഞ്ഞിരപ്പള്ളി  26 ജംഗ്ഷൻ മുതൽ കൂവപ്പിള്ളി വരെ റോഡിൻറെ സൈഡിൽ കൂടി നട്ടുവരുന്ന  വൃക്ഷ തൈകളുടെ  പരിപാലനം  അമൽജ്യോതി കോളേജും, കോളേജിലെ എൻ.എസ്.എസ് യൂണിറ്റും  ചേർന്നാണ് നടത്തി വരുന്നത്.  എൻ.എസ്.എസ് ദിനമായ സെപ്തംബർ 24 നു തന്നെ കോളേജിൽ ഇത്തരം മഹത്തായ പദ്ധതി ഉദഘാടനം നടന്നതിൽ അതീവ സന്തോഷമുണ്ടെന്ന് എൻ.എസ്.എസ് കോ ഓർഡിനേറ്റർമാർ അഭിപ്രായപ്പെട്ടു.

                              അസിസ്റ്റന്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ജയൻ, സെക്ഷൻ ഫോറെസ്റ് ഓഫീസർ സബിൻ കെ.എസ്., ഡീൻമാരായ റവ.ഡോ. ജെയിംസ് ഫിലിപ്പ്  ഇലഞ്ഞിപ്പുറം . ജേക്കബ് ഫിലിപ്പ് ഡോ സോണി സി ജോർജ്പ്, പ്രോഫ.ടോമി ജോസഫ്, പി.ആർ.ഓ തോമസ് പോൾ, എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ അസി.പ്രഫ വി.ശ്രീരാഗ്, ലിറ്റി ജോസഫ്  എന്നിവരും സന്നിഹിതരായിരുന്നു.