എരുമേലി : അഞ്ച് വർഷം മുമ്പ് അനുവദിച്ച സ്ഥിരം ഫയർ സ്റ്റേഷന് ഇതു വരെ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ കെട്ടിടം നിർമിക്കാൻ 40 ലക്ഷം രൂപ അനുവദി ച്ചെന്ന് എംഎൽഎ. എരുമേലിയിൽ ശബരിമല തീർത്ഥാടനകാല സേവനത്തിനായി തുറ ന്ന ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴാണ് പി സി ജോർജ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് പഞ്ചായത്താണ്.
ഇതിന് കഴിയുന്നില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന് മാത്രമല്ല ഫയർ സ്റ്റേഷനും നഷ്ടപ്പെടും. സീസണുകളിൽ താൽകാലിക ഫയർ സ്റ്റേഷനാണുളളതെന്ന് എംഎൽഎ പറഞ്ഞു. എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് 40 ലക്ഷം അനുവദിച്ചിരിക്കുന്ന ത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. 
ഡിഎഒ ഡോ. ജേക്കബ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് അന്നമ്മ ജോസഫ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ആർ രാജൻ, ഡോ. സീന, ഡോ. വിനോദ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം വി ജോയി എന്നിവർ പ്രസംഗിച്ചു. അലോപ്പൊതി-ആയുർവേദ-ഹോമിയോ ഡിസ്പെൻസറികളും കാനനപാതയിൽ ഓക്സിജൻ പാർലറുകളും എരുമേലിയിൽ ഐ സി യൂണിറ്റും കാളകെട്ടിയിൽ ഡിസ്പെൻസറിയും പ്രവർത്തനമാരംഭിച്ചു.