ഇടക്കുന്നം ഗവ.സ്കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 16 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉത്ഘാടനം ഡിവിഷൻ മെമ്പർ അനുപമ നിർവ്വഹിച്ചു. പി.റ്റി.എ. പ്രസിഡൻറ് സാജൻ അദ്ധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡ ൻ്റ്  സിന്ധുമോഹനൻ മുഖ്യപ്രഭാഷണം നടത്തി. വാർഡുമെമ്പർ ജോളി തോമസ്‌, ഹെ ഡ്മാസ്റ്റർ ഇൻ ചാർജ്ജ് സ്വാമിനാഥൻ,പി.റ്റി.എ അംഗങ്ങളായ സൈനല,റഷീദ് മുക്കാലി, ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.