ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് എംഎൽഎയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് കോട്ടയവും കാഞ്ഞിരപ്പള്ളി സെന്റ്മേരിസ് ഗേൾസ് ഹൈസ്കൂളും സംയുക്തമായി ചേർന്ന് അന്താരാഷ്ട്രപുഴ ദിനം വിവിധ പരിപാ ടികളോട് കൂടി ആചരിച്ചു.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഈ ഭൂമി യെ മലിനമാക്കുന്നുവെന്നും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ നൂതന കർമ്മ പദ്ധതി കൾ കുഞ്ഞുങ്ങളിലൂടെ സമൂഹത്തിൽ എത്തിച്ച്  പരിവർത്തനം വരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
എന്റെ മണിമലയാർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളെക്കുറി ച്ച് ഉദ്ഘാടന പ്രസംഗത്തിൽ ചീഫ് വിപ്പ് വിവരിക്കുകയുണ്ടായി.മലിനമാക്കപ്പെട്ട ഈ ഭൂമി വരും തലമുറയ്ക്ക് വേണ്ടി വാസയോഗ്യമാക്കാൻ ഓരോ കുട്ടിയും തന്നാൽ കഴി യുന്ന പ്രവർത്തനം ചെയ്ത പുഴ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ചീഫ് വിപ്പ് അഹ്വാ നം ചെയ്തു.പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കി 300 ൽപരം എക്കോ ബ്രിക്സ് നിർമ്മിച്ച സെ ന്റ്മേരിസ് സ്കൂളിലെ വിദ്യാർഥിനികളെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.പ്ലാസ്റ്റിക്കിനെ കുപ്പിയിൽ നിറച്ചു കൊണ്ടാണ് ചീഫ് വിപ്പും ജനപ്രതിനിധികളും പുഴ ദിനാ ചരണം ഉദ്ഘാടനം ചെയ്തത്.
ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ ബിജു ബി, ഡിസ്ട്രിക്ട് എൻവെയോൺമെന്റ് എൻജിനീയർ കെഎസ്പി സിബി കോട്ടയം മുഖ്യപ്രഭാ ഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കക്കുഴി,ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ് , വാർഡ് മെമ്പർ ബിജു പ ത്യാല പ്രോഗ്രാം കോ ഓർഡിനേറ്റർ Sr.ജിജി പുല്ലത്തിൽ ഏ ഒ എന്നിവ ർ ആശംസകൾ അർപ്പിച്ചു .  K S P C B പ്രതിനിധി ഷാഹിന നന്ദി അർപ്പിച്ചു.സീനിയർ അസിസ്റ്റൻറ്  ഷൈനി സെബാസ്റ്റ്യൻ സ്റ്റാഫ് സെക്രട്ടറി സുമി സെബാസ്റ്റ്യൻ, മൻസി മോൾ ജോസ് ,ജൂബി മാത്യു ജാസ്മിൻ ടോം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.