അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ പൂട്ടാനൊരുങ്ങുകയാണ് കാഞ്ഞിരപ്പള്ളിയി ലെ ഐഎച്ച്ആര്‍ഡി കോളേജ് : ഒപ്പം ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ് എരുമേ ലിയില്‍ ഏഴ് ഏക്കറോളം സ്ഥലം. 

കാഞ്ഞിരപ്പളളിയില്‍ പേട്ട സ്‌കൂളിന് സമീപം പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വക ഐഎച്ച്ആര്‍ഡി കോളേജ് എപ്പോള്‍ വേണമെങ്കിലും പൂട്ടുമെന്ന് മുന്നറിയിപ്പ്. പരിഹാരമായി കോളേജിന് എരുമേലിയില്‍ അനുയോജ്യമായ സ്ഥലം ഉണ്ടെന്നും ഏറ്റെടുക്കണമെന്നും ആവശ്യം. കാഞ്ഞിരപ്പളളിയില്‍ സ്ഥലവും കെട്ടിടവും സ്വന്തമായി ഇല്ലാത്തതാണ് കോളേജ് പൂട്ടാന്‍ യുജിസി നിര്‍ദേശം നല്‍കിയതെന്ന് പറ യുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും ഇതോടെ ആശങ്കയിലാ യിരിക്കുകയാണ്. പൂട്ടുന്നതോടെ കാഞ്ഞിരപ്പള്ളിക്ക് ഉണ്ടായിരുന്ന ഏക സര്‍ക്കാര്‍ കോളേജ് ആണ് എന്നന്നേക്കുമായി ഇല്ലാതാകുന്നത്.

പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി മാത്രമല്ല നാടിന്റെ ഒരു വികസന സ്ഥാപനം കൂടിയാണ് ഇപ്പോള്‍ ആശങ്കയുടെ കരിനിഴലില്‍ കുടുങ്ങിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ കോളേജ് കിട്ടാന്‍ പല സ്ഥലങ്ങളിലും കാത്തിരിക്കുമ്പോള്‍ പത്തു വര്‍ഷ മായിട്ടും ഉള്ള സ്ഥാപനത്തെ നിലനിര്‍ത്താന്‍ കഴിയാതെ അവഗണിക്കപ്പെടുകയാണ് കാഞ്ഞിരപ്പള്ളിയില്‍. സ്ഥലവും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കിയാല്‍ കോളേജ് നിലനിര്‍ത്താനാകും. മുമ്പും കോളേജ് പൂട്ടാന്‍ നീക്കമുണ്ടായതാ ണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പില്‍ പൂട്ടല്‍ നടപടികള്‍ താല്‍ക്കാലികമായി അന്ന് മരവിപ്പിച്ചിരുന്നു.

വീണ്ടും ഇപ്പോള്‍ പൂട്ടല്‍ മുന്നറിയിപ്പുണ്ടായതോടെ അടിയന്തിര നടപടികള്‍ കുറഞ്ഞ സമയത്തിനുളളില്‍ സ്വീകരിച്ചില്ലെങ്കില്‍ കോളേജ് നഷ്ടപ്പെടുമെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു. പ്രധാന പ്രശ്‌നം സ്ഥലം ഏറ്റെടുക്കുന്നതി ന് ഫണ്ടില്ലന്നുളളതാണ്. എംപി, എംഎല്‍എ ഫണ്ടുകളും ത്രിതല പഞ്ചായത്ത് വിഹിത വുമൊക്കെ ലഭ്യമാക്കെണ്ടി വരും. മാത്രവുമല്ല സ്ഥലം ലഭിക്കുന്നതിന് വന്‍ വില നല്‍ കേണ്ടിവരും. ഇപ്പോഴത്തെ ഉയര്‍ന്ന ഭൂമി വിലയും അനുയോജ്യമായ സ്ഥലം കിട്ടാത്തതും തടസമാണ്.കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ഫണ്ട് കണ്ടെത്തേണ്ടതും ഒപ്പം ഇവയെല്ലാം യാഥാര്‍ത്ഥ്യ മാക്കാന്‍ കുറഞ്ഞ സമയവും മറ്റൊരു പ്രശ്‌നമായി അവശേഷിക്കുന്നു.ഈ സാഹചര്യ ത്തിലാണ് പൊതുപ്രവര്‍ത്തകനായ എരുമേലി സ്വദേശി ലൂയിസ് ഡേവിഡ് ഉന്നയിക്കു ന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്. അനുയോജ്യമായ സ്ഥലം എരുമേലി ടൗണിനടു ത്തുണ്ടെന്നും ഇവിടേക്ക് കോളേജ് മാറ്റി നിലനിര്‍ത്തണമെന്നും എരുമേലിയില്‍ നടത്തി യ വാര്‍ത്താസമ്മേളനത്തില്‍ ലൂയിസ് ആവശ്യപ്പെട്ടു. എരുമേലിയില്‍ കാല്‍ നൂറ്റാണ്ടാ യി ഹൗസിംഗ് ബോര്‍ഡിന്റ്റെ പക്കലുളള ഏഴ് ഏക്കറോളം വരുന്ന സ്ഥലമാണിത്. ടൗണിനടുത്ത് തളികപ്പാറയിലാണ് ഈ സ്ഥലം.

1994 ലാണ് സെന്റ്റിന് ആയിരം രൂപക്ക് ആറ് ഏക്കര്‍ 75 സെന്റ്റ് സ്ഥലം ഹൗസിംഗ് ബോര്‍ഡ് വാങ്ങിയത്. ഹൗസ് പ്ലോട്ടുകള്‍ നിര്‍മിച്ച് വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒരു സംരഭവും തുടങ്ങാനാകാതെ സ്ഥലമത്രയും ഉപയോഗമില്ലാതെ കാടുകയ റി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കെഎസ്ആര്‍ടിസി എരുമേലി സെന്റ്ററിന് സബ് ഡിപ്പോ നിര്‍മിക്കാന്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും നട ന്നില്ല. ഇതുവരെയും ഈ സ്ഥലം കൊണ്ട് ഹൗസിംഗ് ബോര്‍ഡിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതേസമയം ഐഎച്ച്ആര്‍ഡി കോളേജിന് ഈ സ്ഥലം വിട്ടു നല്‍കി യാല്‍ ഒരേ സമയം രണ്ട് നേട്ടങ്ങളുണ്ടാകും.

പൂട്ടാനൊരുങ്ങുന്ന കോളേജ് നിലനിര്‍ത്താനും പ്രയോജനമില്ലാത്ത ആസ്തിയായി മാറിയ ഭൂമി കൈമാറാനും സാധിക്കുമെന്ന് ലൂയിസ് പറയുന്നു. ഒപ്പം എരുമേലിയില്‍ കോളേജ് സ്ഥാപിക്കുന്നതോടെ മറ്റ് വികസന സംരഭങ്ങളും ഇവിടേക്ക് എത്തിക്കാനും സഹായകമാകും. ജില്ലാ കളക്ടര്‍ മുഖേനെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടത്തു ന്നതോടെ വന്‍ തുക മുടക്കാതെയും ഹൗസിംഗ് ബോര്‍ഡിന് നഷ്ടമില്ലാതെയും ഭൂമി ഏറ്റെടുക്കാനാകും. ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങിയാല്‍ കോളേജ് എരുമേലിക്ക് ലഭിക്കുമെന്നും പൂട്ടുന്നത് ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂയിസ് ഡേവിഡ് പറഞ്ഞു. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ നിസ്സംഗത തുടര്‍ന്നാല്‍ ബിജെപി യുടെ നേതൃത്വ ത്തില്‍ സമരം ആരംഭിക്കാനാണ് നീക്കം.