കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി കോളേജിന് സ്വന്തമായി കെട്ടിടമെന്ന ആവശ്യം സാധ്യമാകാൻ ഇനിയും കടമ്പകളേറെ. നിലവിൽ കോളേജ് പ്രവർത്തിക്കുന്ന പേട്ട ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഐ.എച്ച്.ആർ.ഡി കോളേജ് മാറ്റി പ്രവർത്തിപ്പിക്കണ മെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.പഞ്ചായത്തിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലും സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, കോളേജ് പ്രിൻസിപ്പൽ, വിദ്യാർഥി പ്രധിനിധി കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോളേജ് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വാങ്ങുവാൻ ഐ.എച്ച്.ആർ.ഡി ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെടാൻ യോഗ ത്തിൽ തീരുമാനിച്ചു. കോളേജ് അധികൃതരും ജനപ്രതിനിധികളും വിദ്യാർഥികളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകും.
2010ൽ പേട്ട ഗവ.സ്‌കൂൡന്റെ മുറികളിലാണ് കോളേജ് പ്രവർത്തനമാരംഭിക്കുന്നത്.കോളേജിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെയയാണ് താത്കാലികമായി സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കാൻ യു.ജി.സി അനുമതി നൽകിയത്. എന്നാൽ കോളേജ് പ്രവർത്തനം ആരംഭിച്ചിട്ട് ഏഴ് വർഷമായിട്ടും ഇത് വരെ കേളേജിന് സ്ഥലം കണ്ടെത്തിയില്ല. കോളേജിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയി ചർച്ച നടത്തിയിട്ടുള്ളതാണ്. സർക്കാർ ഏജൻസിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നു. കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിനു സമീപവും കൊരട്ടി കുറുവാമൂ ഴിയിലും കാളകെട്ടിയിലും പഞ്ചായത്ത് കോളേജിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഫണ്ട് ഇല്ലാത്തതിനാൽ സ്ഥലം വാങ്ങുവാൻ കഴിഞ്ഞില്ല. യു.ജി.സി നിർദേശ പ്രകാരം കോളേജിനായി അഞ്ച് ഏക്കർ സ്ഥലമാണ് വേണ്ടത്. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ ഇത്രയും സ്ഥലം എവിടെ കണ്ടെത്തുമെന്ന് ആശങ്കയിലാണ് അധികാരികളും.