കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ആരംഭിച്ച് 12 വര്‍ഷമായിട്ടും സ്വന്തമാ യി കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍  സര്‍വകലാശാലയു ടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് പഞ്ചായ ത്തില്‍ തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം നടത്തി. ഐ.എച്ച്.ആര്‍.ഡി. കോളേജിന്റെ അ ഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ. എം.ജി. വീണ്ടും സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി. ഈ വര്‍ഷവും കോളേജിനായി സ്ഥലവും കെട്ടി ടവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.എല്‍.എ. വീണ്ടും കത്ത് ന ല്‍കിയത്.

കഴിഞ്ഞ വര്‍ഷം എം.എല്‍.എ. സ്ഥലം കണ്ടെത്തി നല്‍കാമെന്ന് നല്‍കിയ ഉറപ്പിലാണ് സര്‍വകലാശാല അഫിലിയേഷന്‍ പുതുക്കി നല്‍കിയത്. നിലവില്‍ പേട്ട ഗവ. സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോേജിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. അ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കു മെ്‌ന് യൂണിവേഴ്‌സിറ്റി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍   കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് കോളജ്  മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.  സിന്‍ഡിക്കറ്റ് തീരുമാനത്തിനു ശേ ഷം തുടര്‍നപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അടുത്ത് അധ്യയന വര്‍ഷത്തിനു മുന്‍പായി സ്ഥലം കണ്ടെത്താന്‍ പരമാവധി ശ്രമിക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയും യോഗത്തില്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്,  വിക സന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. രാജേഷ്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.