കാഞ്ഞിരപ്പള്ളി:പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ഓരുങ്കല്‍ക്കടവില്‍ മണിലയാറിന്റെ തീരത്ത് 5.20 ഏക്കര്‍ ഭൂമി പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി.സംബന്ധിച്ചുള്ള റി പ്പോര്‍ട്ട് താലൂക്ക് സര്‍വ്വേ ഓഫീസില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചു.കാഞ്ഞിരപ്പള്ളി പ്ര വര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളേജിന് സ്ഥലം കണ്ടെത്തുന്നതിനായി ഭാഗമായി പഞ്ചായത്ത് നടത്തിയ അന്വേഷണത്തിലാണ് കൂവപ്പള്ളി വില്ലേജില്‍ ഓരുങ്കല്‍ക്കടവ് ഭാ ഗത്ത് പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമി ഉണ്ടെന്ന് പഞ്ചായത്ത് കണ്ടെത്തിയത്.ഇതെ തു ടര്‍ന്ന് താലൂക്ക് സര്‍വ്വേ ഓഫീസര്‍ക്ക് ഭൂമി അളന്ന് തിരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാ യത്ത് കത്ത് നല്‍കുകയായിരുന്നു.ഈ ഭൂമി വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വച്ച് ഭൂമിയിലുള്ള റബ്ബറിന്റെ ആദയം അടക്കം എടുത്ത് വരികയായിരുന്നു.പഞ്ചായത്ത് ഭൂമിയാണെന്ന് കണ്ടെത്തിയ തോടെ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.ഐ.എച്ച്. ആര്‍.ഡി കോളേജിന് കെട്ടിടം പണിയുന്നതിന് സ്ഥലം ലഭ്യമാക്കാനാണ് പഞ്ചായത്ത് പ്ര ഥമ പരിഗണ നല്‍കുന്നത്.തുടര്‍ പരിശോധനകളിലൂടെ സ്ഥലം കെട്ടിട നിര്‍മാണത്തിന് അ നുയോജ്യമെന്ന് കമ്‌ടെത്തിയാല്‍ കോളേജിനായി സ്ഥലം വിട്ടുനല്‍കനാണ് പഞ്ചായത്തി ന്റെ തീരുമാനം.ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്ര മെ തീരുമാനം എടുക്കുകയുള്ളു.മൂന്ന് ബാച്ചുകളിലായി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ല.താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേളേജിന് കെട്ടിടം നിര്‍മി ക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമിയാണ് ആവശ്യമായുള്ളതും.