എരുമേലി : ശബരിമലയിലേക്ക് ഭക്തർ പേട്ടതുളളുന്നത് കണ്ട് ഒന്നര മണിക്കൂറോളം കാത്തിരുന്ന നാട്ടുകാർക്ക് പോലിസ് ഐജി യുടെ ഉത്സാഹം കണ്ടതോടെ ശുചികരണ ത്തിൽ മുഴുകുന്നതിൽ വൈമനസ്യം ഉണ്ടായില്ല. എരുമേലിയിൽ അയ്യപ്പഭക്തരുടെ തിര ക്കിൽ വീർപ്പ് മുട്ടിയെങ്കിലും തോട് ശുചീകരിക്കാൻ ഐജി ഇറങ്ങിയപ്പോൾ നാട്ടുകാർ മാത്രമല്ല വിദ്യാർത്ഥികളും ആവേശത്തിലായി.
ശനിയാഴ്ച രാവിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചിത്വ യജ്ഞത്തിനായി കാത്തുനിന്നവരാണ് ഐജി യുടെ ശുചീകരണം കണ്ട് മെഗാശുചീകരണമായത്.
രാവിലെ പത്തിന് എത്തി ഉദ്ഘാടനം നടത്തുമെന്നേറ്റ കൊച്ചി റേഞ്ച് പോലിസ് ഐജി പി വിജയൻ ഒന്നര മണിക്കൂർ വൈകിയാണ് എരുമേലിയിലെത്തിയത്. കണമല, ഉമ്മിക്കുപ്പ സ്കൂളുകളിലെ സ്റ്റുഡൻറ്റ്സ് കേഡറ്റുകളും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്.
ഉദ്ഘാടനം നിർവഹിച്ച ഐജി പി വിജയൻ ചുരുങ്ങിയ വാക്കുകളിൽ പുണ്യം പൂങ്കാ വനം പദ്ധതിയെകുറിച്ച് വിശദീകരിച്ച ശേഷം ശുചീകരണത്തിന് നേതൃത്വം നൽകി അയ്യപ്പഭക്തരുടെ കുളിക്കട വിലെ മാലിന്യങ്ങൾ നീക്കുകയായിരുന്നു. ഐജി യുടെ പരിവേഷം അഴിച്ചുവെച്ച് മാലിന്യങ്ങൾ തോട്ടിൽ നിന്നും വലിച്ചുനീക്കുന്ന പി വിജയൻ മാതൃകയായി മാറുകയായിരുന്നു.
ഒരു മണിക്കൂറോളം ഐജി നേരിട്ട് ശുചീകരണം ഏറ്റെടുത്തതോടെ കയ്യും മെയ്യും മറന്ന് ശുചീകരണം നാട് ഏറ്റെടുക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫീ ഖ്, കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, മണിമല സിഐ റ്റി ഡി സുനിൽ കുമാർ ഉൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ, മുജീബ് റഹ്മാൻ, അഡ്വ.എം കെ അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.