ര്‍ത്താവിന്റെ ചികിത്സക്കായി നാട്ടുകാരില്‍ നിന്നും പിരിച്ച പണവുമായി കാമുകനോ ടൊപ്പം യുവതി മുങ്ങി. എരുമേലി മുക്കൂട്ടുതറക്ക് സമീപം ചാത്തന്‍തറയിലാണ് സഭവം, ഭര്‍ത്താവി ന്റെ ചികിത്സക്കായി നാട്ടുകാരില്‍നിന്നും ലഭിച്ച ചികിത്സ സഹായ നിധിയു മായി വീട്ടമ്മയെയും ചാത്തന്‍തറ കുറുമ്പന്‍മുഴി സ്വദേശിയെയും കാണാതായി. മുക്കൂ ട്ടുതറ കൊല്ലമുള ആറാം വാര്‍ഡ് മെമ്പര്‍ നിഷ അലക്‌സ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാണാതായ വിവരം അറിയിച്ചത്. വീട്ടമ്മയുടെ ഭര്‍ത്താവ് ബിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്താണ് യുവതി അയല്‍വാസിയോടൊപ്പം മുങ്ങിയത്.

കഴിഞ്ഞ 19നാണ് ഇവരെ കാണാതാവുന്നത്. ഇരുപത്തിയറായിരം രൂപയുമായാണ് വീട്ടമ്മ യുവാവിനൊപ്പം പോയത്. യുവതിക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടെന്നും രോഗാവ സ്ഥയിലാണ് താനെന്നും ഭര്‍ത്താവ് പറഞ്ഞു.കാണാതായ യുവാവിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഉണ്ട്. യുവാവിന്റെ ഭാര്യ ആത്മഹത്യയുടെ വക്കിലാണെന്നും ശാശ്വത പരിഹാരം കാണണമെന്നും ഭാര്യ പറഞ്ഞതായി നിഷ അലക്‌സ് പറഞ്ഞു. വെച്ചൂച്ചിറ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ ഫോട്ടോയില്‍ കാണുന്ന ചാത്തന്‍തറയില്‍ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചാ കഴിഞ്ഞു. ബിജുവിന് ഭാര്യയും രണ്ടു പെണ്കുഞ്ഞുങ്ങളും ഉണ്ട്. ആതിരക്ക് ഭര്‍ത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് ചികില്‍സിക്കാന്‍ നാട്ടുകാര്‍ പിരിവ് കൊടുത്ത പണവുമായി ആണ് ആതിര ബിജുവിന് ഒപ്പം പോയത്. ബിജുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഇവരെ കണ്ടു കിട്ടാന്‍ നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. Contact : 8075594337