സ്വകാര്യ ബസ് സ്റ്റാന്റിലെ ശുചിമുറിയുടെ അവസ്ഥയെ കുറിച്ച് അന്വേഷണം നടത്താ നും, ന്യൂതനകള്‍ പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരി ക്കാനും  സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പഞ്ചായത്ത് ഉപ ഡയറക്ടറെ (കോട്ടയം ) ചുമതലപ്പെടുത്തി.  ശുചിമുറിയുടെ ന്യൂനതകള്‍ പരിഹരിച്ചെന്നും തുറന്നു പ്രവര്‍ത്തി ക്കുകയാണെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കമ്മിഷനില്‍ വിശദീകരണം സമര്‍പ്പി ച്ച സാഹചര്യത്തിലാണ് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്  തെറ്റാണെന്നും ശുചിമുറി അടച്ചിട്ടിരിക്കുന്നതി നാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും പരാതിക്കാരനായ എരുമേലി സ്വദേശി പി. എ. റഹിം കമ്മിഷനെ അറിയിച്ചു. പരാതിക്കാരനും എതിര്‍കക്ഷിയും വെവ്വേറെ നില പാടുകള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് നിജസ്ഥിതി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കമ്മിഷന്‍ പഞ്ചായത്ത് ഉപഡയറക്ടറെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഉപ ഡയറക്ടര്‍ അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍മിച്ചിട്ടുള്ള പൊതു ശൗചാലയങ്ങള്‍ അനാവശ്യമായി അടച്ചിടുന്നത്  ഉചിതമല്ലെന്നു കമ്മീഷന്‍ ചൂണ്ടിക്കാ ണിച്ചു. അന്വഷിച്ച ശേഷം  സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ  റിപ്പോര്‍ട്ട് സെ പ്റ്റംബര്‍ 25 നകം സമര്‍പ്പിക്കണമെന്നും  കമ്മിഷന്‍ പഞ്ചായത്ത് ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.