എരുമേലി : വീടിന്റ്റെ നികുതി അടക്കുന്നതിന് വിദ്യാര്‍ത്ഥികളിലൂടെ ബോധവല്‍ക്ക രണം. നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകളില്‍ ഓണ്‍ലൈന്‍ സൗക ര്യം ഏര്‍പ്പെടുത്തിയതിന്റ്റെ ഭാഗമായാണ് സ്‌കൂളുകളില്‍ കുട്ടികള്‍ വഴി ബോധവ ല്‍ക്കരണമായി നോട്ടീസ് നല്‍കിയത്. എരുമേലി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ നോട്ടീസ് വിതരണം പൂര്‍ത്തിയായി. വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് നികുതി അടയ്ക്കലിന്റ്റെ പുതിയ സൗകര്യങ്ങള്‍ അറിയിക്കാനും നികുതി സംവിധാനങ്ങളെ പ്പറ്റി കുട്ടികളില്‍ ധാരണയുണ്ടാക്കാനുമാണ് വേറിട്ട പ്രചാരണം നടത്തുന്നത്. 
പഞ്ചായത്തിന്റ്റെ വരുമാന ഉപാധികളില്‍ പ്രധാനമായ ഒന്നാണ് നികുതി ഈടാക്കല്‍. ഈ തുക പൊതു വികസനങ്ങള്‍ക്കാണ് ചെലവിടുന്നത്. നാടിന്റ്റെ വികസനത്തിന് നാട്ടുകാര്‍ പങ്ക് വഹിക്കുന്നതാണ് നികുതി ഒടുക്കലെന്ന് പലരും അറിയുന്നില്ല. നികു തി നല്‍കുന്നത് ചൂഷണത്തിനിരയാകുന്നെന്ന തോന്നലാണ് പലരിലും പ്രകടമാകാറു ളളത്. രാജ്യത്തിന്റ്റെ അഭിവൃദ്ധിക്ക് അഭിമാനത്തോടെ കൃത്യമായ വിഹിതം നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. 
വീടിന്റ്റെ വ്യാപ്തിയും വിസ്തൃതിയും ഘടനയും കണക്കാക്കി അംഗീകൃത നിരക്കി ലാണ് നികുതി നിശ്ചയിക്കുന്നത്. നികുതി തുക പ്രതിവര്‍ഷം ഒടുക്കിയില്ലെങ്കില്‍ കുടിശിഖയാകും. ഇതിന് പിഴപലിശ ചുമത്തുകയും ചെയ്യും. വര്‍ഷങ്ങളോളം നികുതി ഒടുക്കാതിരുന്നാല്‍ തുക പിഴ പലിശയുള്‍പ്പടെ ഭീമമാകും. നിയമ നടപടി കള്‍ക്ക് ഒടുവില്‍ വിധേയരാകേണ്ടി വന്നാല്‍ ജപ്തി, റവന്യു റിക്കവറി തുടങ്ങിയ വയിലൂടെ തുക കണ്ടെടുത്ത് ഈടാക്കേണ്ടിവരും.

നികുതി നിരക്കുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ പരിഹരിക്കാന്‍ നപടികളുണ്ട്. ആക്ഷേ പം രേഖാമൂലം നല്‍കിയാല്‍ മതി. കെട്ടിട നമ്പര്‍ മാറ്റം വരുത്താന്‍ ഇപ്പോള്‍ പ്രത്യേക ക്രമീകരണവുമുണ്ട്. ഈ മാസം 28 വരെയാണ് എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇതി നായി അപേക്ഷകള്‍ സ്വീകരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധമാണ് നികുതി നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തതെന്ന് പഞ്ചായത്ത് സെക്കട്ടറി അറിയിച്ചു. വര്‍ണശബളമായ നോട്ടീസും പരസ്യ വാചകവും കണ്ടാല്‍ കടകളുടെ പരസ്യ നോട്ടീസാണെന്നേ തോന്നൂ. മൊബൈല്‍ ഫോണ്‍ വഴി കെട്ടിടനികുതി അടയ്ക്കാനും ആപ്ലിക്കേഷന്‍ നിലവിലുണ്ട്.