ലോട്ടറി തൊഴിലാളിയായ യുവാവ്  ജീവനൊടുക്കിയതോടെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ജീവിതവഴിയിൽ പകച്ചു നിൽക്കുന്നു. കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ സ്വദേശിയായ മുഹമ്മദ് ഷാജിയുടെ കുടുംബമാണ് മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നത്.
അഞ്ചലിപ്പ കോളനിയിൽ താമസിച്ചിരുന്ന വേലശ്ശേരി മുഹമ്മദ് ഷാജിയെ ഈ മാസം പ ത്തിനാണ് കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ലോട്ടറി തൊഴിലാളിയായ  യുവാവ് ലോട്ടറി കച്ചവടം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെ യ്തതോടെയാണ് ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ പറയുന്നു.രണ്ടു വർഷത്തിലധി ക മായി കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റിൽ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു മരിച്ച ഷാജി.ഇത് തന്നെയായിരുന്നു ഇയാളുടെ പ്രധാന വരുമാന മാർഗ്ഗവും. കോളനിയിലെ ചെറിയ വീടിനുള്ളിൽ ഭാര്യയും 10 ഉം, 2 ഉം വയസുളള  മക്കളോടൊപ്പമായിരുന്നു ഷാ ജിയുടെ താമസം ഷാജി മരണപ്പെട്ടതോടെ കുടുംബത്തിൻ്റെ മുന്നോട്ടുള്ള ജീവിതത്തിന് കൂടിയാണ് കരിനിഴൽ വീണത്. രണ്ടു മക്കളെയുമായി മുന്നോട്ട് എങ്ങനെ ജീവിക്കും എ ന്നതാണ് ഫിറ്റ്സ് രോഗിയായ ഭാര്യ ഷമീറയുടെ മുന്നിലെ പ്രധാന ചോദ്യം.
തുടർ ജീവിതം തന്നെ  ചോദ്യചിഹ്നമായ മാറിയ ഷാജിയുടെ കുടുംബത്തിന് സർക്കാർ സ ഹായമടക്കം ലഭ്യമാക്കണമെന്ന ആവശ്യവുമായി ഐ എൻടിയുസി അടക്കം രംഗത്തെ ത്തിയിട്ടുണ്ട്.