പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് 20 വീട് നിർമിച്ചു നൽകാനൊരുങ്ങി ബിജെപി കാഞ്ഞി രപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി. ഇന്ന് കൂടിയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രളയം അതിഭീകരമായ നഷ്ടങ്ങളാണ് വരുത്തിയത്. വി ഴക്കിത്തോട് കുറുവാമൂഴിയിൽ മാത്രം 14 പേർക്ക് വീട് പൂർണമായും നഷ്ടപ്പെട്ടു. കഴി ഞ്ഞകാലങ്ങളിൽ ഒക്കെയും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പുറ മ്പോക്കിൽ തള്ളപ്പെട്ട ആളുകൾക്ക് സുരക്ഷിതമായ ഒരു സ്ഥാനം ഒരുക്കുക എന്ന ഉദ്ദേശ ത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടു ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ പറഞ്ഞു. ജില്ലയിലെ വിവിധ ദുരന്തബാധിത സ്ഥലങ്ങൾ ഇദ്ദേഹം സന്ദർശിച്ചിരുന്നു.
20 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകുന്ന ബൃഹത് പദ്ധതിയാണ് ബി ജെപി തുടക്കമിടുന്നത്. സർക്കാർ,സന്നദ്ധ സംഘടനകൾ തുടങ്ങി പൊതുജന പങ്കാളിത്ത ത്തോടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം എന്ന് അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ബിജെപി ദേശീയ സമിതി അംഗം ജി രാമൻ നായർ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മേഖലാ അധ്യക്ഷൻ ഹരി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ എന്നിവർ രക്ഷാധികാരികളായും  കെ വി നാരായണൻചെയര്മാനും കൺവീനറായി മിഥുൽ. എസ്. നായർ, വൈസ് ചെയർമാ ൻമാരായി വി എൻ മനോജ്,ടി. ബി ബിനു ജോയിന്റ് കൺവീനറായി വൈശാഖ് എസ് നായർ, ഐ ജി ശ്രീജിത്ത്‌, ജി. ഹരിലാൽ, വിജയകുമാർ മഠത്തിൽ, വിഷ്ണു വിനോദ്, സിന്ധു സോമൻ അമ്പിളി ഉണ്ണികൃഷ്ണൻ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.