വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ടാക്ടര്‍ ലക്ഷങ്ങള്‍ തട്ടിയെടു ത്തെന്ന ആരോപണവും പരാതിയുമായി നിരവധി കുടുംബങ്ങള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി ,ചേനപ്പാടി, ആനക്കല്ല് മേഖലകളില്‍ താമസിക്കുന്ന നാലോ ളം കുടുംബങ്ങളാണ് കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ താമസിക്കുന്ന ബി ജി എന്ന കോണ്‍ട്രാക്ടര്‍ക്കെതിരെ ആരോപണവും പരാതിയുമായി എത്തി യിരിക്കുന്നത്.

കുറുങ്കണ്ണി, പാട്ടത്തില്‍, മറിയമ്മ മാത്യു മകന്‍ മാര്‍ട്ടിന് വേണ്ടി വീട് നിര്‍ മ്മിക്കാനായാണ് ചേപ്പുംപാറ സ്വദേശി ബിജിമോന് കരാര്‍ നല്‍കിയത്.3650 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് 6 മാസം കൊണ്ട് 47 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു ധാരണ.രണ്ടു നില വീടിന്റെ പ്രാരംഭ ഘട്ട ജോ ലികള്‍ പോലും പൂര്‍ത്തിയാകും മുന്‍പേ നാല്പത് ലക്ഷത്തി എഴുപത്ത യ്യായിരം രൂപ കോണ്‍ട്രാക്ടര്‍ വാങ്ങിയെടുത്തതായി മറിയമ്മ പറയുന്നു. വൈദ്യുതി കണക്ഷനെന്ന പേരില്‍ രൂപ പതിനായിരം വേറെയും. 6 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നുറപ്പ് നല്‍കിയ വീടിന്റെ നിര്‍മ്മാണം ഇതി നിടെ പാതി വഴിയില്‍ നിലച്ചു.നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കണമെ ന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ടറെ പല തവണ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നിര്‍മ്മാണ രംഗത്തെ വിദഗ്ധരെ എത്തിച്ച് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുപത്തേഴ് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയതെന്ന് കണ്ടെത്തി. പാതി വഴിയില്‍ നിര്‍മ്മാണം നിലച്ച വീടിന് മുന്‍പില്‍ നിന്ന് തട്ടിപ്പിനിരയായതിനെപറ്റി പറയുമ്പോള്‍ മറിയമ്മയുടെ കണ്ണ് നിറയുകയാണ്.

സമാന രീതിയില്‍ തന്നെ കബളിപ്പിക്കലിന് ഇരയായവരാണ് തങ്ങളെന്ന് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി പുതുപള്ളില്‍ പി പി ജോസഫും, ചേനപ്പാടി സ്വദേശികളായ ഓലിക്കല്‍
മണിക്കുട്ടന്‍, ചെങ്കല്ലുങ്കല്‍ ബൈജു എന്നിവരും പറയുന്നു..

ആനക്കല്ല് സ്വദേശി ജോസഫ്
1400 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് നിര്‍മ്മിക്കുവാന്‍ 2018 ഒക്ടോബറിലാണ് ബിജിക്ക് കരാര്‍ നല്‍കുന്നത്.പതിനാറ് ലക്ഷം രൂപയ്ക്ക് എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കാം എന്നതായിരുന്നു വ്യവസ്ഥ. കഴിഞ്ഞ ജനുവരി മാസത്തില്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും വാങ്ങിയെടുത്തെങ്കിലും നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കിയില്ലെന്ന് ജോസഫ് പറയുന്നു. ലക്ഷകണക്കിന് രൂപയുടെ പണികള്‍ ഇനിയും ചെയ്യാനുണ്ടെന്നിരിക്കെ കോണ്‍ട്രാക്ടര്‍ക്കെതിരെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

മണിക്കുട്ടന്റെ 1100 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് നിര്‍മ്മാണത്തിനായി പതിനൊന്നര ലക്ഷം രൂപയായിരുന്നു കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ടത്.ആറ് ലക്ഷം രൂപയുടെ ജോലികള്‍ ബാക്കി നില്‍ക്കെ ഒന്‍പത് ലക്ഷം രൂപ വാങ്ങി ഇയാള്‍ മുങ്ങിയതായി മണിക്കുട്ടന്‍ പറയുന്നു.കൂടാതെ ഭാര്യയുടെ വളയും പണയം വയ്ക്കാനായി വാങ്ങിയെടുത്തു.

1500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് നിര്‍മ്മിക്കാന്‍ 16 ലക്ഷം രൂപയ്ക്കാണ് ബിജിയ്ക്ക് കരാര്‍ നല്‍കിയതെന്ന് ബൈജു പറയുന്നു.പതിനൊന്നര ലക്ഷം രൂപ പലപ്പോഴായി കൊടുത്തു.6 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇയാള്‍ നടത്തിയതെന്നും ബൈജു ആരോപിച്ചു.സമാന തട്ടിപ്പിന് മറ്റുള്ളവര്‍ കൂടി ഇരയാകാതിരിക്കാനും, തങ്ങള്‍ക്ക് നീതി ലഭിക്കാനും കൂടിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ആരോപണമുന്നയിച്ചവര്‍ പറഞ്ഞു.