മുണ്ടക്കയം: സി.പി.ഐ.എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി റസീനാ -വഹാബുദ്ദീൻ ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഞായറാഴ്ച വൈകുന്നേ രം നാലിന് ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവ്വഹിക്കും. അനൂപ് കക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. കമ്മ്യൂണിറ്റ് പാർട്ടിയുടെ നൂറാം വാർഷികാചരണത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി അസംബനിയിൽ നിന്നും റാലി ആരംഭിക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സിപിഎം കേരളത്തിൽ 2000 വീടുകൾ നിര്മിച്ചു നൽകി വരുകയാണ്.അർഹതയുണ്ടായിട്ടും സാങ്കേതിക കാര ണങ്ങളാൽ സർക്കാർ ഏജൻസികളിൽ നിന്നും വീടു ലഭിക്കാത്തവരെയാണ് പരിഗണിക്കു ന്നതു. മുണ്ടക്കയo വണ്ടൻപതാലിൽ പുതുപ്പറമ്പിൽ റസീനക്കാണ് വീടു നൽകുന്നത് . ജീ വിത പ്രയാസങ്ങളാൽ തമിഴ്നാടിലേക്കു വിവാഹം കഴിച്ചയക്കുകയും ,ഭർത്താവിന്റെ അപകടത്തെ തുടർന്ന് രണ്ടു കുട്ടികളുമായി തിരിച്ചെത്തിയ  ഭിന്നശേഷിക്കാരിയായ റസീ നയുടെ കുടുംബത്തിനുള്ള വീട്‌  മുണ്ടക്കയം അസമ്പനിയിൽ പൂർത്തിയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.ജെ തോമസ് തറക്കല്ലിട്ടു. 540 ചതുരഷ്ട്ര അടിയിൽ നിർമിച്ച വീടിന്റെ പൂർത്തീകരണത്തിന് പാർട്ടി അംഗങ്ങളും അഭ്യുദയ കാംക്ഷികളും പണവും  നിർമാണ സാമഗ്രഹികളും നൽകിയിരുന്നു .
ഡിസംബർ 1 നു വൈകിട്ട് 4 നു  വണ്ടൻപതാലിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് ജില്ലാ സെക്രട്ടറി വി എൻ വാസവൻ താക്കോൽ കൈമാറും അസ്സമ്പനിയിൽ നിന്നും പ്രകടനം ആരംഭിക്കും .ഡി വൈ.എഫ്ഐ മുൻ  സംസ്ഥാന  വൈസ് പ്രസിഡന്റ് അനൂപ്  കക്കോ ടി കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷിക പ്രഭാഷണം നടത്തും.യോഗവും പ്രകടനവും വിജയിപ്പിക്കാൻ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് മുണ്ടക്കയം ലോക്ക ൽ സെക്രെട്ടറി സി വി അനിൽകുമാർ ,സൗത്ത് ലോക്കൽ സെക്രെട്ടറി പി കെ പ്രദീപ് എന്നിവ ർ അഭ്യർത്ഥിച്ചു