എരുമേലി സർക്കാർ ആശുപത്രിയുടെ പ്രവർത്തനത്തെ ചൊല്ലി പരാതികളുയരുന്നു. അ ടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും  കിടത്തി ചികിത്സ അടക്കം ആരംഭി ക്കാത്തതിൽ പ്രതിക്ഷേധമുയരുകയാണ്.
ഡോക്ടർമാരും ജീവനക്കാരും മരുന്നും കെട്ടിടങ്ങളും ആംബുലൻസും വെള്ളവും വെളി ച്ചവും എല്ലാമുണ്ട്, പക്ഷെ എരുമേലി സർക്കാർ ആശുപത്രിയിൽ, ചികിത്സ  പേരിന് മാ ത്രമാണ്. കിടത്തി ചികിത്സ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായി ട്ടും ഇതാരംഭിക്കാൻ നടപടിയില്ല.പരാതികൾ പറഞ്ഞ് നാട്ടുകാർ മടുത്തു. രാത്രിയിൽ ജോലി ചെയ്യാൻ ഡോക്ടർമാർ തയ്യാറാകാത്തതാണ് കിടത്തി ചികിത്സ തുടങ്ങാനുള്ള നിലവിലെ തടസമെന്നാണ് ആക്ഷേപം.ഞായറാഴ്ചയാകട്ടെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നതെന്നും, അതും ഉച്ചവരെ മാത്രമാണന്നും പരാതിയുണ്ട്. മറ്റ് ഡോക്ടർമാർ ഒന്നും ഞായറാഴ്ച ഡ്യൂട്ടിക്ക് തയ്യാറാകുന്നില്ലന്നാണാക്ഷേപം.
തൊട്ടടുത്ത് ക്വാർട്ടെഴ്സ് ഉണ്ടെങ്കിലും ഇവിടെ തങ്ങുവാൻ ഡോക്ടർമാർ തയ്യാറല്ല. ചീഫ് മെഡിക്കൽ ഓഫീസറുടെ സേവനം  ഒ പി യിൽ ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. കോടി കൾ ചെലവിട്ട് ബഹുനില മന്ദിരങ്ങൾ നിർമിച്ചെങ്കിലും രോഗികളെ മുറ്റത്തെ ഷെഡിലാ ണ് കിടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടത്തിയ കെട്ടിടം രോഗികളെ പ്രവേ ശിപ്പിക്കാതെ അടച്ചിട്ടിരിക്കുകയാണ്. രാത്രി കാലങ്ങളിലടക്കം കിടത്തി ചികിത്സ തുട ങ്ങേണ്ടി വരും എന്നത് കൊണ്ടാണ് രോഗികളെ ഇവിടെ പ്രവേശിപ്പിക്കാത്തതെന്നാണ് പ രാതി.
ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗംവിളിക്കാൻ മെഡിക്കൽ ഓഫീസർ താല്പര്യം കാട്ടുന്നില്ലെന്നാണ് മറ്റൊരാക്ഷേപം. കമ്മറ്റി കൂടുന്നത് വല്ലപ്പോഴുമാണ്.  ആശുപത്രിക്ക് നേരെ അധികൃതർ അവഗണന തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ കൂടെ ഒ പ്പ് ശേഖരിച്ച് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് ഡിവൈഎഫ്ഐ അടക്കമു ള്ള സംഘടനക