കാഞ്ഞിരപ്പള്ളി : ഹോമിയോ ചികിത്സാരംഗത്ത് എല്ലാവിധ സൗകര്യങ്ങ ളോടും കൂടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാ പനമായ കേന്ദ്ര ആയൂഷ് മന്ത്രാലയത്തിനു കീഴില്‍ കുറിച്ചിയില്‍ പ്രവര്‍ ത്തിക്കുന്ന ദേശീയ ഹോമിയോപ്പതി ഗവേഷണ കേന്ദ്രവും, കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്തും കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയുടെയും സംയുക്താഭി മുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഓഡിറ്റോറി യത്തില്‍ വച്ച് (11.07.2018) ബുധന്‍ രാവിലെ 10 മണി മുതല്‍ ആരോഗ്യ ബോ ധവല്‍ക്കരണ ക്ലാസ്സും, സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തപ്പെടുന്നു. 


ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവിത ശൈലിരോഗങ്ങള്‍, വാതസംബ ന്ധമായ അസുഖങ്ങള്‍, മദ്യപാന സക്തി, മാനസിക അസ്വസ്ഥതകള്‍ എന്നി വയ്ക്കുള്ള പ്രത്യേക ചികില്‍സ നല്‍കുന്നതാണ്. കൂടാതെ പകര്‍ച്ചപനി ക്കുള്ള സൗജന്യ പ്രതിരോധ മരുന്നും നല്‍കുന്നതാണ്. ക്യാമ്പില്‍ ചികില്‍ സിക്കുന്ന രോഗികളുടെ തുടര്‍ചികില്‍സയും ലബോട്ടറി പരിശോധനക ളും കുറിച്ചി യിലെ ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. പ്ര സ്തുത സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ആരോഗ്യ സെമിനാറിന്റെ യും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി നിര്‍വ്വ ഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിക്കു ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ഡോ. കെ.ആര്‍. ജനാര്‍ ദ്ദനന്‍ നായര്‍, ഡോ. കെ.സി. മുരളീധരന്‍, ഡോ. ധനരാജ്കുമാര്‍ റാണ,ഡോ.ആര്‍.എസ്. കൃഷ്‌ണേശ്വരി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, സെന്‍ട്ര ല്‍ ജമാഅത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍ സലാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ പി.കെ. അബ്ദുള്‍കരിം, വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, മറിയമ്മ ടീച്ച ര്‍, പ്രകാശ് പള്ളിക്കൂടം, ജെയിംസ് പി. സൈമണ്‍, ശുഭേഷ് സുധാകരന്‍, അന്നമ്മ ജോസഫ്, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, എം.എ. റിബിന്‍ഷാ (കാഞ്ഞിരപ്പ ള്ളി ഗ്രാമപഞ്ചായത്ത് അംഗം) ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.