മുണ്ടക്കയം:കേരളാ കോൺഗ്രസ് (എം)  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 ഹോമിയോ പ്രതിരോധ  മരുന്ന്  ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വിതരണം ചെ യ്തു. മരുന്ന് വിതരണ ഉദ്ഘാടനം സിഐ വി ഷിബുകുമാർ, കോ.ഓപറേറ്റീവ് സ്റ്റോർ സെയിൽസ്മാൻ ലിജി കാരക്കാടിന് നൽകിക്കൊണ്ട് നിർവഹിച്ചു.
മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡ ൻ്റ് സാജൻ കുന്നത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ആർ.സി നായർ,സഹകരണ ബാങ്ക് പ്രസിഡൻറ് റോയി കപ്പലുമാക്കൽ,അജി വെട്ടുകല്ലാംകുഴി, ജ യ്സൺ തടത്തിൽ, മാത്യുസ് വെട്ടുകല്ലാംകുഴി, ചാക്കോ തുണിയംപ്രായിൽ, അനിയാച്ചൻ മൈലപ്രയിൽ എന്നിവർ പ്രസംഗിച്ചു.