അടിസ്ഥാന സൗകര്യ വികസന രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ പെരുവന്താനം പഞ്ചായത്തിനായിയെന്ന് ഇ.എസ്.ബിജിമോള്‍. ആരോഗ്യ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കുതിച്ചു ചാട്ടം നടത്താനും പഞ്ചായത്തിനായി.സ്‌പെഷ്യല്‍ ഡവലപ്പമെന്റ് ഫണ്ടില്‍ നിന്നും പഞ്ചായത്തിനായി ആമ്പുലന്‍സ് വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്നും ബിജിമോള്‍.

പെരുവന്താനം ഗ്രാമ പഞ്ചായത്ത് ഹോമിയോ സബ്ബ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ ഹിച്ച് സംസാരിക്കുകയായിരുന്നു ഇ.എസ് ബിജിമോള്‍ എം.എല്‍.എ.യോഗത്തില്‍ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു അദ്ധ്യക്ഷനായിരുന്നു. യോഗത്തോടനുബന്ധിച്ച് വികലാംഗര്‍ക്കായുള്ള സഹായ ഉപകരണങ്ങളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വിത്തിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
എല്ലാ ബുധനാഴ്ച്ചയും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് നിലവില്‍ ഹോമിയോ സെന്ററിന്റെ പ്രവര്‍ത്തനം.യോഗത്തില്‍ പെരുവന്താനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വൈ മുഹമ്മദ് നിസാര്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയമ്മ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ശ്യാമള മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുബാഷ്, പെരുവന്താനം ജമാഅത്ത് ഇമാം മുഹമ്മദ് മൗലവി, മെഡിക്കല്‍ ഓഫീസര്‍ രിഷ്മാ ആര്‍ സുന്ദരം, പഞ്ചായത്തംഗങ്ങള്‍,വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിത രായിരുന്നു.