ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെ ടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും  ചൊ വ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളിൽനിന്നു കുട്ടികൾക്കും ഗർഭി ണികൾക്കും വൃദ്ധജനങ്ങൾക്കും നൽകുന്ന സമീകൃത ആഹാരവിതരണത്തിനു തടസ്സം ഉണ്ടാകാതിരിക്കാൻ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ ഉത്തരവി ട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്‌ഇ, സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

അതേസമയം, മഹാത്മാഗാന്ധി സർവകലാശാല ജൂലൈ 17ന് നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളിൽ നടത്തുവാൻ നിശ്‌ചയിച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.