കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും,അംഗനവാടികള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്ര ഖ്യാപിച്ചു.കനത്ത മഴ മൂലം മഹാത്മാഗാന്ധി സര്‍വ്വകലാശാല ബുധനാ ഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതു ക്കിയ തീയതികള്‍ പിന്നീട്.

അംഗനവാടികളില്‍ നിന്നും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങ ള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതി രിക്കാന്‍ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാളത്തെ അവ ധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാകള ക്ടര്‍ അറിയിച്ചു.