ലക്ഷങ്ങള്‍ മുടക്കി കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മി ഴിയടച്ചിട്ട് മാസങ്ങള്‍. നടപടി സ്വീകരിക്കാതെ മൗനം പാലിച്ച് അധികൃതരും.കൊല്ലം  ദിണ്ഡിഗല്‍ ദേശീയപാതയും കാഞ്ഞിരപ്പള്ളി  കാഞ്ഞിരംകവല സംസ്ഥാന പാതയും സംഗമിക്കുന്ന ഭാഗമാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ ടൗണ്‍ ഇരുട്ടിന്റെ പി ടിയിലാകും. വാഹനങ്ങളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുളള വെളിച്ചമാ ണ് ഏക ആശ്രയം. രാത്രിയാകുന്നതോടെ ഇരുട്ടില്‍ തപ്പി നടക്കേണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാര്‍. ജോലിയും പഠനവും കഴിഞ്ഞ് പേട്ടക്കവലയില്‍ രാത്രി വൈകി യെത്തുന്ന ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും മൊബൈല്‍ ഫോണിന്റെ വെളിച്ച ത്തില്‍ വേണം നടന്നു നീങ്ങാന്‍.

രാത്രികാലങ്ങളില്‍ പേട്ടക്കവലയില്‍ പോലീസ് വാഹനപരിശോധനകള്‍ നടത്താറു ണ്ടായിരുന്നു. എന്നാല്‍, വെളിച്ചമില്ലാത്തതിനാല്‍ ഇപ്പോള്‍ പരിശോധനകള്‍ പൂര്‍ണ മായി നടക്കുന്നില്ല. പലപ്പോഴും പേട്ടക്കവലയിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീക രിച്ച് മോഷണങ്ങള്‍ നടന്നിട്ടുണ്ട്. വെളിച്ചമില്ലാത്തതിനാല്‍ രാത്രിയാകുന്നതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി കഴിഞ്ഞിരിക്കുകയാണ് ഇവിടമെന്ന് വ്യാപാ രികള്‍ പറയുന്നു. നാട്ടുകാരും വ്യാപാരികളും പലതവണ പഞ്ചായത്തില്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിച്ചു പോരുന്നതെന്ന ആ ക്ഷേപവും ഇതോടൊപ്പം ഉയര്‍ന്നു കഴിഞ്ഞു.  ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാന്‍ അ ധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവ ശ്യപ്പെട്ടു.