മുക്കൂട്ടുതറ തുമരംപാറ താഴത്താങ്കൽ രമേശ് – ഗീതമ്മ ദമ്പതികളുടെ മകൾ ആര്യാ മോൾ സിഎയിൽ ഉന്നത വിജയം നേടി.ആര്യമോളെ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് വീട്ടിലെത്തി അഭിനന്ദിച്ച് മെമൻ്റോ നൽകി ആദരി ച്ചു. ജില്ലാ കമ്മറ്റി അംഗം തങ്കമ്മ ജോർജ്കുട്ടി, ഏരിയാ കമ്മിറ്റിഅംഗം കെ.സി ജോർജ്കു ട്ടി, ലോക്കൽ സെക്രട്ടറി എംവി ഗിരീഷ് കുമാർ, സിഐടിയു പഞ്ചായത്ത് കൺവീനർ മുരളിധരൻ, ഡിവൈഎഫ്ഐഐ നേതാക്കളായ നൗഫൽ നാസർ, അരവിന്ദ് ബാബു എന്നിവർ ചടങ്ങിൽ പങ്കാളികളായി.