എരുമേലി: ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സ്വരാജ് എന്ന ഇരുപത്തെട്ടുകാരന്റ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 19 ന് വൈകുന്നേരം നാലുമ ണിയോടെയാണ് സ്വരാജിന് അപകമുണ്ടായത്. കൂട്ടാകര്‍ക്കൊപ്പം പതിവായി കുളി ക്കാനെത്തുന്ന അഞ്ചുകുഴിയില്‍ അവന്‍ എത്തി. കുളിക്കുന്നതിനായി തോട്ടിലിറങ്ങിയ പ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. പാറക്കെട്ടില്‍ തലയിടിച്ചാണ് വീണത്. ഇതോ ടെ അബോധാവസ്ഥയിലായ സ്വാരാജിനെ കൂട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വീഴ്ച്ചയുടെ ആഘാതത്തില്‍ കഴുത്തിന് താഴേയ്ക്ക് ചലനം നഷ്ടപ്പെടുകയും കശേരുക്കള്‍ തകരുകയും ചെയ്തു.

വാരിയെല്ലുകള്‍ പൊട്ടി വേര്‍പ്പെട്ടു. കഴുത്തിന് ഭാഗികമായി ഒടിവു സംഭവിച്ചു. സ്വരാജ് ഇനി പഴയ ജീവിതത്തിലേയ്ക്ക് തിരികെയെത്തണമെങ്കില്‍ ആറു ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസമായി ജീവച്ഛവമായി കഴിയുന്ന സ്വരാജിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാന്‍ ബന്ധുക്കളും, സുഹൃത്തു ക്കളും കൈകോര്‍ക്കുകയാണ്. ഇനി സുമനസുകളുടെ സഹായം ഉണ്ടായാല്‍ മാത്രമെ അവന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാകൂ. ശസ്ത്രക്രിയയ്ക്കായുള്ള പണം കണ്ടെത്തുന്നതിനായി നാട്ടുകാരും, സുഹൃത്തുക്കളും ഒരുമിച്ച് പ്രവര്‍ത്തനം ആരംഭി ച്ചു. കൂലിപണി ചെയ്ത് കുടുംബംപുലര്‍ത്തുന്ന മുക്കട പുതുക്കുളത്തു വീട്ടില്‍ ദേവരാജന്‍ -സുബി ദമ്പതികളുടെ മകനാണ് സ്വരാജ്.

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലിയായിരുന്നു. ഏക സഹോദരി കോട്ടയം എം. ജി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹായമെത്തിക്കാനായി വിളിക്കേണ്ട നമ്പര്‍: 8943077954. അക്കൗണ്ട് നമ്പര്‍: സ്വാതി ദേവരാജന്‍. എസ്. ബി. ടി. കോട്ടയം, എം. ജി. യൂണിവേഴ്‌സിറ്റി ശാഖ. 67247811738, ഐ. എഫ്. സി. കോഡ്: SBIN 0070669.