രോഗങ്ങൾ പിടിമുറുക്കിയ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കാഞ്ഞിരപ്പ ള്ളി കൂവപ്പള്ളി കന്നാലയിൽ രാജപ്പനും കുടുംബവുമാണ് ചികിത്സയ്ക്കായി സുമനസുക ളുടെ കാരുണ്യം തേടുന്നത്.രാജപ്പൻ വൃക്കരോഗിയാണ് ഭാര്യ ഓമനയാകട്ടെ അർബുദ ബാദയും. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രാജപ്പന് ആഴ്ചയിൽ മൂന്ന് ദിവസത്തോളം ഡയാലിസസ് ചെയ്യണം. ഇപ്പോൾ കാലിൽ ഉണ്ടായ വ്രണം മൂലം എഴു ന്നേറ്റ് നില്ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഇദ്ദേഹത്തിന്. രണ്ട് മാസമായി പാ ലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജപ്പൻ.രാജപ്പന്റെ ചികിത്സ യ്ക്കായി കുടുംബം ഓടി നടക്കുന്നതിനിടയിലാണ് ഭാര്യ ഓമനയ്ക്കും അർബുദബാധ സ്ഥിരീകരിച്ചത്.

ഇതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.എത്രയും വേഗം ഓമനയ്ക്ക് റേഡിയേഷൻ ആരംഭിക്കേണ്ടതുണ്ട്. എന്നാൽ ഭാരിച്ച ചികിത്സ ചെല വുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്നറിയാതെ നിൽക്കുകയാണ് വാടക വീട്ടി ൽ കഴിയുന്ന ഈ കുടുംബം. ഏക മകൻ അരുൺ പണിക്ക് പോകുമ്പോൾ കിട്ടുന്ന തുകയാ യിരുന്നു ഇതുവരെയുള്ള കുടുംബത്തിന്റെ വരുമാനം. കടയിൽ ജോലി നോക്കി നോക്കി യിരുന്ന അരുണിന് പിതാവിനെയും മാതാവിനെയും നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്നതോടെ അതും അടഞ്ഞു. മകളെ വിവാഹം കഴിച്ചയച്ചതിന്റെ കടബാധ്യത കൂടി നി ൽക്കുമ്പോഴാണ് രോഗത്തിന്റെ രൂപത്തിൽ വിധി ഈ കുടുംബത്തോട് ക്രൂരത കാട്ടിയത്.

മറ്റെല്ലാ വഴികളും അടഞ്ഞ ഈ കുടുംബത്തിന് മുൻപിൽ ഇനി അവശേഷിക്കുന്നത് സുമ നസുകളുടെ കരുണ വറ്റാത്ത മനസാണ്.രാജപ്പനെയും കുടുംബത്തെയും സഹായിക്കാനാ ഗ്രഹിക്കുന്നവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുണ്ടക്കയം ശാഖയിലുള്ള രാജപ്പൻ കെ. ജി, 0640053000001940 എന്ന അക്കൗണ്ട് നമ്പരിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്.