കോവിഡ് -19  പ്രതിരോധ പ്രവർത്തനം: കോട്ടയം ജില്ല ഇനി ഡ്രോൺ നിരീക്ഷണത്തിൽ.
ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിങ്ങുന്നവരെ കണ്ടെത്താന്‍ ജില്ലയിലും പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. എല്ലാ സബ് ഡിവിഷനിലും ഡ്രോണ്‍ കാമറ ഉപയോ ഗിച്ചുള്ള നീരീക്ഷണം ഉണ്ടാകും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്ര ങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന തിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് നാഗമ്പടം സ്പോർട്സ് കൗൺസിൽ ഓഫീ സിനു സമീപത്ത് വച്ച് കോട്ടയം ജി ല്ലാ പോലീസ് മേധാവി  ജി. ജയ്ദേവ് IPS നിർവ്വഹി ച്ചു.

ജില്ലയിലെ 9 കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ഉണ്ടാവുക. അനാവശ്യ മായി ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടോ എന്നതാവും പ്രധാനമായും നിരീക്ഷിക്കുക. ഇത് കൂടാതെ ഹോം ക്വാറന്റെയിനില്‍ കഴിയുന്ന ആളുകളുടെ വീടുകളിലും, ആരാധനാലയ ങ്ങളിലും , തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷണം നടത്തും. നിരീക്ഷണത്തിന്റെ അടി സ്ഥാനത്തില്‍ എവിടെയെങ്കിലും വിലക്ക് ലംഘിച്ച് ആളുകള്‍ ഒത്തുകൂടുന്നതായി കണ്ടെ ത്തിയാല്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്ത് എത്തി നടപടി സ്വീകരിക്കും. കോട്ടയം ജില്ലാ പോലീസും ഡ്രോൺ അസോസ്സിയേഷനുകളുടെ കൂട്ടായ്മയും ചേർന്നാണ് ഇത് പ്രാവർത്തികമാക്കുന്നത്.