പൊലീസ് ടൗണിൽ നിലപാട് കടുപ്പിച്ചപ്പോൾ ഗ്രാമീണ മേഖലയിൽ നിയന്ത്രണമില്ലാതെ പൊതു ജനം കറങ്ങുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് ഡ്രോൺ സംവിധാ നം ഒരുക്കിയത്. പ്രധാന ടൗണുകളിലും, കോളനികളിലുമെത്തി ആകാശ കാമറ പ്രവർ ത്തിപ്പിക്കുകയാണ്. ഉയർന്നു പൊങ്ങുന്ന ഡ്രോൺ അര കിലോമീറ്റമർ ചുറ്റളവിലെ എല്ലാ ദൃശ്യങ്ങളും കാമറ ഒപ്പിയെടുക്കും .

കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി ജെ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീ സ് സംഘം കുട്ടിക്കൽ, എമാർ, പാമ്പാടി എന്നിവിടങ്ങളിൽ ഡ്രോൺ പ്രവർത്തിപ്പിച്ചു. ആളുകൾ പുറത്തിറങ്ങു ത് ശ്രദ്ധിയിൽ പെട്ടാൽ കേസെ ടുക്കമെന്ന് പൊലീസ് അറിയിച്ചു.

ജനങ്ങൾ പുറത്തിറങ്ങി കൂട്ടം കൂടി ഇരിക്കുന്നുണ്ടോ, ചീട്ടുകളി, കൂട്ടം കൂടിയുള്ള മദ്യ പാനം, തുടങ്ങിയ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഇ ത്തരത്തിൽ വിവിധ പ്രദേശങ്ങൾ ഇന്നലെ പരിശോധന നടത്തി. മലയോര മേഖലയിലെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജ വാറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കാൻ സാ ധ്യത ഉള്ളതിനാൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും എന്ന് പൊലീസ് അറിയിച്ചു.