144 പ്രഖ്യാപിച്ചതോടെ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ നിരീ ക്ഷണം ശക്തമാക്കി പോലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീ ക്ഷണവും നടത്തുന്നുണ്ട്. ലോക്ഡൗണിന് പിന്നാലെ, പായിപ്പാട് സംഭവ ത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചെങ്കിലും പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ വലിയ കുറവുകളില്ല. ഇന്നലെ ഞാ യറാഴ്ചയായിരുന്നതിനാലും ഇന്ന് പുറത്തിറങ്ങിയവരുടെ എണ്ണം കൂടി. അതേസമയം പോലീസ് ഡ്രോണ്‍ ക്യാം അടക്കം ഉപയോഗിച്ച് പരിശോധന കര്‍ക്കശമാക്കി.

പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ടൗണുകളില്‍ കര്‍ശന നിരീക്ഷണ മാണ് പോലീസ് നടത്തുന്നത്. റോഡിലെ പരിശോധന കൂടാതെ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണവും നടത്തുന്നുണ്ട്. ആളുകള്‍ എവിടെയെങ്കിലും കൂട്ടം കൂടുന്നുണ്ടോ, മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നതടക്കം കണ്ടെത്തുകയാ ണ് ആകാശ നിരീക്ഷ ണത്തിന്റെ ലക്ഷ്യം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കു മാറി ന്റെ നേതൃത്വത്തിലാണ് ഓരോ മേഖലയിലെയും നിരീക്ഷണം. ആളുകള്‍ കൂട്ടം കൂ ടുന്നതിനെതിര ഉച്ചഭാഷിണിയിലൂടെ പോലിസ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. സത്യവാ ങ്ങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ എത്തുന്നവരെ യാത്ര തുടരാന്‍ അനുവദിക്കാതെ മട ക്കി വിടുകയാണ് ചെയ്യുന്നത്.

പൊലീസ് ടൗണില്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഗ്രാമീണ മേഖലയില്‍ നിയന്ത്ര ണമില്ലാതെ പൊതു ജനം കറങ്ങുന്നതായി വിവരം ലഭിച്ചതോടെയാണ് പൊ ലീസ്  ഡ്രോണ്‍ സംവിധാ നം ഒരുക്കിയത്. പ്രധാന ടൗണുകളിലും ,കോളനിക ളിലുമെത്തി ആകാശ കാമറ പ്രവര്‍ ത്തിപ്പിക്കുകയാണ്. ഉയര്‍ന്നുപൊങ്ങുന്ന ഡ്രോണ്‍ അര കിലോമീറ്റമര്‍ ചുറ്റളവിലെ എല്ലാ ദൃശ്യങ്ങളും കാമറ ഒപ്പി യെടുക്കും .

കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീ സ് സംഘം കാഞ്ഞിരപ്പളളി, കൂവപ്പള്ളി, കുട്ടിക്കല്‍, എമാര്‍, ആലംപരപ്പ് കോളനി പൊ ന്‍കുന്നം,, പാമ്പാടി എന്നിവിടങ്ങളില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചു.ആളുകള്‍ പുറത്തിറ ങ്ങു ത് ശ്രദ്ധിയില്‍ പെട്ടാല്‍ കേസെടു ക്കമെന്ന് പൊലീസ് അറിയിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങി കൂട്ടം കൂടി ഇരിക്കുന്നുണ്ടോ, ചീട്ടുകളി, കൂട്ടം കൂടിയുള്ള മദ്യ പാനം, തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഇത്ത രത്തില്‍ വിവിധ പ്രദേശങ്ങള്‍ ഇന്നലെ പരിശോധന നടത്തി. മലയോര മേഖലയിലെ ഉള്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ വാറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും എന്ന് പൊലീസ് അറി യിച്ചു.ആളുകള്‍ പുറത്തിറങ്ങു ത് ശ്രദ്ധയില്‍ പെട്ടാല്‍ കേസെടുക്കമെന്ന് പൊലീസ് അറി യിച്ചു.