മുണ്ടക്കയം:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരി ധിയിലുള്ള മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളി ലെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് സ്വയം സംര ക്ഷണ കിറ്റുകൾ  ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെ യ്തു.

കിറ്റുകളുടെ ബ്ലോക്കുതല വിതരണോത്ഘാടനം മുണ്ടക്കയം സാമുഹിക ആരോഗ്യ കേ ന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ.മാത്യു.പി.തോമസിന് നൽകി പ്രസിഡന്റ് സോഫി ജോസ ഫ്  നിർവ്വഹിച്ചു.വിവിധ സന്നദ്ധപ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് പി.ഏ.ഷെ മീർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീലാമ്മ കുഞ്ഞുമോൻ,റോസമ്മ ആഗസ്തി, വി.ടി .അയൂബ് ഖാൻ  എന്നിവർ നേതൃത്വം നൽകി.