കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വൈറൽ പനി, ഡെങ്കിപനി ,എലി പ്പനി തുടങ്ങിയ മഴക്കാല  രോഗങ്ങളെ ചെറുക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പി ക്കുന്നതിനുമായി കാഞ്ഞിരപ്പള്ളി ഗവ: ഹോമി ആശുപത്രിയുടെ സഹകരണത്തോടെ വാ ർഡിലെ വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നുകളും, ജനങ്ങൾക്ക് കഴുകി ഉപയോ ഗിക്കാൻ കഴിയുന്ന മാസ്ക്കുകളും വിതരണം ചെയ്തു, മഴക്കാലം ശക്തമാകുന്ന സാഹ ചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാർഡിൽ ഈ പ്രവർത്തനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം ചെ യ്തു കൊണ്ട് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെ യർപേഴ്സണും 4-ാം വാർഡ് മെമ്പറുമായ വിദ്യാരാജേഷ് പറഞ്ഞു.

പ്രതിരോധ മരുന്ന്, മാസ്ക്ക് എന്നിവയുടെ വിതരണം തോമ്പലാടി അംഗൻവാടി ഹാൾ, വില്ലണി – ഇ എം എസ് നഗർ ജനകീയ വായനശാല, തുമ്പമട ഗ്രാമസേവന കേന്ദ്രം ഭാഗം, എറികാട് അംഗൻവാടി ഭാഗം എന്നിവിടങ്ങളിലും വിതരണം നടത്തുകയുണ്ടായി. പ്രവ ർത്തനങ്ങൾക്ക് ആശാ വർക്കർമാരായ ഷൈലജ ഷാജി, വത്സ തമ്പി, അംഗൻവാടി ടീച്ചർ മാരായ സഫിയാബീവി, ലീലാ കുഞ്ഞുമോൻ,എന്നിവർ നേതൃത്വം നൽകി.