എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എ അബ്ദുൽ കലാം എരുമേലിയിൽ വന്നത് ലഹരി വിരുദ്ധ യോഗത്തിന് :  പിടികൂടിയത് ഹാഷിഷ് ഓയിലുമായി  രണ്ട് യുവാക്ക ളെ…
എരുമേലി : തുമരംപാറയിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധ വൽക്കരണ പരിപാടി ഉത്ഘാടനം ചെയ്ത കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എ അബ്ദുൽ കലാം തിരികെ  മടങ്ങിയത് ഹാഷിഷ് ഓയിൽ വില്പന നടത്തിയിരുന്ന യുവാവിനെയും ഇടപാടുകാരനെയും പിടികൂടിയ ശേഷം.
ഇന്നലെ എരുമേലി തുമരംപാറയിൽ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ  പരിപാടിയിൽ പങ്കെടുക്കാനെത്തുമ്പോഴാണ് എരുമേലി ടൗണിനടു ത്ത് ഒരു വീട്ടിൽ  ഹാഷിഷ് ഓയിൽ വിൽക്കുകയും ഉപയോഗിക്കാൻ പരിശീലനം നൽകു കയും  ചെയ്യുന്ന  യുവാവിനെപ്പറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക്  രഹസ്യ വിവരം ലഭിച്ചത് . തുടർന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരം  കോട്ടയം എക്സൈസ് നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വി പി  അനൂപിന്റെ നേതൃത്വ ത്തിൽ നടത്തിയ  റെയ്‌ഡിൽ രണ്ട് യുവാക്കളെയും  അന്താരാഷ്ട്ര  വിപണിയിൽ അരല ക്ഷം രൂപ  വിലമതിക്കുന്ന ഹാഷിഷ് ഓയിലും ഹാഷിഷ് വലിക്കാൻ ഉപയോഗിക്കുന്ന വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്ഫടിക നിർമ്മിതമായ ഉപകരണവും പിടികൂടു കയായിരുന്നു.
എരുമേലി ടൗണിൽ സർക്കാർ  ആയുർവേദ ആശുപത്രിക്ക് സമീപം  ശാസ്താംകോയി ക്കൽ വീട്ടിൽ  ഷാഫിൻ സെയ്ദ് (23),  ഇയാളുടെ ഇടപാടുകാരനും അയൽവാസിയുമാ യ  കളപ്പറമ്പിൽ വീട്ടിൽ ആശിക്ക് മാഹിൻ (21) എന്നിവരെയാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.   ഷാഫിൻ സെയ്ദിന്റെ  വീട്ടിൽ നിന്നാണ് ഹാ ഷിഷ് പിടിച്ചെടുത്തത്. മണാലിയിൽ നിന്നായിരുന്നു ഇയാൾ വൻ തോതിൽ ഹാഷിഷ് എത്തിച്ചിരുന്നതെന്ന് റെയ്ഡിന് ശേഷം എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാഫിൻ സെയ്ദിന്റെ  സഹായികളായ മറ്റ് രണ്ട് യുവാക്കൾ എക്സൈസ് നിരീക്ഷണത്തിലാണ്. ഹാഷിഷ് വലിക്കാൻ ഉപയോഗിക്കുന്ന വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്ഫടിക നിർമ്മിതമായ ഉപകരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും  പിടിച്ചെടുത്തു.
ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഹാഷിഷ് വലിക്കുവാൻ ഇയാൾ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഫീസ് ഈടാക്കി പരിശീലനം നൽകിയിരുന്നെന്നും ആദ്യ പരിശീലനത്തിനു ള്ള ഹാഷിഷ് ഇയാൾ ഇടപാടുകാർക്ക് സൗജന്യമായാണ്  നൽകിയിരുന്നതെന്നും ഉദ്യോ ഗസ്ഥർ പറഞ്ഞു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി. സ്കൂൾ കുട്ടിക ളെ ഹുക്കാ വലിപ്പിക്കുന്നതിന് പരിശീലനം നൽകിയതിനെപ്പറ്റി എക്സൈസ്  അന്വേക്ഷ ണം ആരംഭിച്ചു. ഹാഷിഷിന്റെ  ഉറവിടത്ത പറ്റി അന്വേക്ഷണം നടത്തി നടപടിയെടു ക്കാൻ സ്ഥലത്ത് എത്തിയ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.അബ്ദുൾ കലാം കർശന നിർദ്ദേശം നൽകി.
റെയ്ഡിൽ പ്രിവന്റീവ് ആഫീസർ ടി എസ്  സുരേഷ്,   സിവിൽ എക്സൈസ് ആഫീസർ മാരായ കെ എൻ  സുരേഷ്,  കെ എൻ  അജിത് കുമാർ, സുജിത്ത്, നാസ്സർ, ബിനോയി, മാമ്മൻ ശാമുവൽ, വനിത സിവിൽ ആഫീസർ  സമീന്ദ്ര എന്നിവർ പങ്കെടുത്തു.