പൊന്‍കുന്നം: ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ചിറക്കടവ് പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.ചിറക്കടവ് മേഖലയില്‍ കടകള്‍ മേഖലയിലെ കടകള്‍ ഒന്നും തന്നെ തുറന്നില്ല. പൊന്‍കുന്നം വഴി കടന്നു പോകുന്ന ബസ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നങ്കിലും ചിറക്കടവ് പഞ്ചായത്ത് പരിധിയിലൂടെ കൂടുതല്‍ ദൂരമോടുന്ന പൊന്‍കുന്നം-മണിമല റൂട്ടിലെ ബസുകള്‍ ഓടിയില്ല. മറ്റു വാഹനങ്ങള്‍ തടസമില്ലാതെ ഓടി.

രാവിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊന്‍കുന്നത്ത് പ്രകടനം നടത്തി.കെ.ജി കണ്ണന്‍, ബി. ഹരിലാല്‍, കെ.വി.നാരായണന്‍ നമ്പൂതിരി, മിഥുന്‍ എന്നിവര്‍ പ്രകടന ത്തിന് നേതൃത്വം നല്‍കി.ചിറക്കടവ് തെക്കേത്തുകവലയില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകന് വെട്ടേറ്റ സംഭവ ത്തില്‍ അറസ്റ്റിലായ സി.പി.എം.പ്രവര്‍ത്തകന്‍ കൊട്ടാടിക്കുന്നേല്‍ മുകേഷ് മുരളി (കണ്ണന്‍)യെ റിമാന്‍ഡ് ചെയ്തു.വെള്ളിയാഴ്ച വൈകിട്ടാണ് ആര്‍എസ്എസ്. പ്രവര്‍ ത്തകന്‍ തെക്കേത്തുകവല കുന്നത്ത് രമേശന്(32) വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരക്കേറ്റിരുന്നു. കാഞ്ഞിരപ്പ ള്ളി ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍, പൊന്‍കുന്നം സി.ഐ. സി.ആര്‍.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ചിറക്കടവിൽ സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാ രാഷ്ട്രീയകക്ഷികളുടേയും സഹകരണമുണ്ടാവണമെന്ന് ആന്റോ ആന്റണി എം.പി, എൻ.ജയരാജ് എം.എൽ. എ. എന്നിവർ. തലമുറകളായി പരസ്പരസ്‌നേഹത്തോടും വിശ്വാസത്തോടും കൂടി ജീവിക്കുന്ന ഒരു ജനതയാണ് ചിറക്കടവിലുള്ളത്. സാംസ്‌കാരികവും സാമൂഹ്യവുമാ യി വളരെയേറെ ഔന്നത്യം നേടിയിട്ടുള്ള ഒരു പ്രദേശമാണിത്. പരസ്പരബഹുമാ നമുള്ള പൊതുപ്രവർത്തനം ഈ നാടിന്റെ പാരമ്പര്യമാണെന്നും അതുകൊണ്ട് അക്രമം വെടിഞ്ഞ് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുവാൻ എല്ലാവരുടേയും സഹകരണമുണ്ടാവണമെന്നും ഇരുവരും അഭ്യർഥിച്ചു.
സമാധാനത്തിനുവേണ്ടിയുള്ള കൂട്ടായ്മ്ക്കായി 14-ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പൊൻകുന്നം രാജേന്ദ്രമൈതാനിയിൽ ഉപവാസയജ്ഞം നടത്തുമെന്നും ഇരുവരും അറിയിച്ചു.