സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​ണി​​​മു​​​ട​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ങ്ങി. തിങ്കളാഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്. വിവിധ തൊഴിലാളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു 24 മണിക്കൂർ പ​​​ണി​​​മു​​​ട​​​ക്ക്.

ബി​​​എം​​​എ​​​സ് പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല. മോട്ടോർവാഹന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ബാ​​​ങ്ക്- ​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ം. പാ​​​ൽ- ​പ​​​ത്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വി​​​വാ​​​ഹം, ആം​​​ബു​​​ല​​​ൻ​​​സ് സ​​​ർ​​​വീ​​​സ് എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.

പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും. സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.