മുണ്ടക്കയം : മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ലെ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ടു​ക്കി​യി​ലെ നാ​ലു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.തിങ്കളാഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ഹ​ർ​ത്താ​ൽ . പീ​രു​മേ​ട്. ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം, ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​ർ​ത്താ​ൽ ന​ട​ത്തും. പാ​ൽ, പ​ത്രം, കു​ടി​വെ​ള്ളം, ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സ​ർ​വീ​സു​ക​ളും, വി​വാ​ഹം, മ​ര​ണം മു​ത​ലാ​യ അ​ടി​യ​ന്തി​ര ച​ട​ങ്ങു​ക​ളും, വി​വി​ധ തീ​ർ​ത്ഥാ​ട​ന​ങ്ങ​ളും ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.