കാഞ്ഞിരപ്പള്ളി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മേഖലയില്‍ പൂര്‍ണ്ണം. കാഞ്ഞിരപ്പള്ളി മുണ്ടക്കയം, പൊന്‍കുന്നം, എരുമേലി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പൊന്‍കുന്നം മുണ്ടക്കയം എന്നിവിടങ്ങളില്‍ കെ.എസ്. ആര്‍.ടി.സി ബസ് അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കടകള്‍ തുറക്കുമെന്ന വ്യാപാരികള്‍ അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞ് കിട ന്നു. തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു.

ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും നടത്തി. കാളകെട്ടി ടൗണില്‍ അടയ്ക്കാന്‍ വിസമ്മതിച്ച കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലംപ്രയോഗിച്ച് അടപ്പി ച്ചതൊഴിച്ചാല്‍ മേഖലയില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ല. അതെ സമയം ചോറ്റിയില്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ പാതി വഴിയില്‍ സര്‍വ്വീസ് നിറുത്തിയത് യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പൊതുവെ കുറവായിരുന്നു.മുണ്ടക്കയത്തും എരുമേലിയിലും പൊന്‍കുന്നത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹന ങ്ങള്‍ തടഞ്ഞു.എരുമേലിയില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ സര്‍വ്വീസ് നിറുത്തി വെച്ചു. സ്ത്രീകളും കുട്ടിക ളും അടക്കമുള്ളവര്‍ ഹര്‍ത്താലിനെ അനുകൂലിച്ച് എരുമേലിയില്‍ വാഹനങ്ങള്‍ തടയാ നെത്തിയിരുന്നു. ഹര്‍ത്താല്‍ അനുകൂലികളുടെ ശക്ത കേന്ദ്രങ്ങളില്‍ എല്ലാം തന്നെ രാവി ലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തിയിരുന്നു.